

ദുബൈ: ട്വന്റി- 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി. രണ്ട് ഓവറുകള്‍ ബാക്കി നില്‍ക്കെ പത്ത് വിക്കറ്റിനാണ് പാകിസ്താന്‍ ഇന്ത്യയെ തകര്‍ത്തതത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തപ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെയാണ് 18 ഓവറില്‍ പാകിസ്താന്‍ ലക്ഷ്യം കണ്ടത്. ഓപണര്‍മാരായ മുഹമ്മദ് റിസ്‌വാനും ക്യാപ്റ്റന്‍ ബാബര്‍ അസമും തുടങ്ങിയ കളി അവസാനിപ്പിച്ചപ്പോള്‍ നീണ്ടകാലമായി ഇന്ത്യയോട് തോല്‍വിയേറ്റുവാങ്ങുന്ന പാകിസ്താന് മധുര പ്രതികാരമായിരുന്നു അത്.
തുടക്കത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യയെ അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ വിരാട് കോലിയുടേയും 39 റണ്‍സെടുത്ത ഋഷഭ് പന്തിന്റേയും ഇന്നിംഗ്‌സുകളാണ് ഭേദപ്പെട്ട സ്‌കോറിന് കാരണമായത്. 49 പന്തുകള്‍ നേരിട്ട കോലി ഒരു സിക്‌സും അഞ്ചു ഫോറും ഉള്‍പ്പെടെ 57 റണ്‍സെടുത്താണ് പുറത്തായത്.

പാകിസ്താന്റെ മുഹമ്മദ് റിസ്‌വാന്‍ അര്‍ധ സെഞ്ച്വറി നേടി.

