വാരാന്ത്യത്തില്‍ ഖത്തറില്‍ ചാറ്റല്‍ മഴയ്ക്ക് സാധ്യത

Web Desk
1 Min Read

ദോഹ: വടക്കന്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്ന വാരാന്ത്യത്തില്‍ ചാറ്റല്‍ മഴയ്ക്കും സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

city exchange

ബുധനാഴ്ച മുതല്‍ അടുത്ത വാരത്തിന്റെ തുടക്കം വരെ ആകാശം മേഘാവൃതമായിരിക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മേഘങ്ങള്‍ കട്ടി കൂടുന്നതായും ചാറ്റല്‍ മഴയ്ക്ക് സാധ്യത വര്‍ധിക്കുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വടക്കു കിഴക്കന്‍- വടക്കു പടിഞ്ഞാറന്‍ ദിശകളില്‍ വീശിയടിക്കുന്ന കാറ്റിന് ചില ഭാഗങ്ങളില്‍ 25 നോട്ട് വരെ വേഗയുണ്ടാകും. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പൊടിക്കാറ്റിനും കാഴ്ചാപരിധി രണ്ട് കിലോമീറ്ററില്‍ താഴെയാകാനും സാധ്യതയുണ്ട്.

- Advertisement -
Ad image

ഈ സമയത്ത് താപനില പകല്‍ സമയത്ത് 24- 36 ഡിഗ്രി സെല്‍ഷ്യസും രാത്രി കാലങ്ങളില്‍ 15- 23 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.

Share This Article
Leave a Comment
error: Content is protected !!