ഖത്തറിലെ 18-ാം ഔട്ട്‌ലെറ്റ് ഐന്‍ഖാലിദില്‍ തുറന്ന് ലുലു

Web Desk
2 Min Read

ദോഹ: ലുലു ഗ്രൂപ്പിന്റെ ഖത്തറിലെ 18-ാമത് ഔട്ട്‌ലെറ്റ് ഐന്‍ഖാലിദ് ഉദ്ഘാടനം ചെയ്തു. ഫിഫ ലോകകപ്പ് ഖത്തര്‍ 2022 നവംബര്‍- ഡിസംബര്‍ മാസങ്ങളിലായി നടക്കുമ്പോള്‍ വലിയ ബിസിനസ് ഉത്തേജനത്തിനുള്ള രാജ്യത്തിന്റെ തയ്യാറെടുപ്പുകള്‍ക്ക് അനുസൃതമായാണ് ഖത്തറിലെ ലുലു ഗ്രൂപ്പിന്റെ റീട്ടയില്‍ ശൃംഖല വിപുലീകരിക്കുന്നത്.

city exchange

ഐന്‍ഖാലിദ് ലുലു ഉദ്ഘാടനം ഖത്തര്‍ മുന്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി നിര്‍വഹിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി, ഖത്തറിലെ ലുലു ഗ്രൂപ്പിന്റെ മുതിര്‍ന്ന മാനേജ്‌മെന്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

രണ്ടു നിലകളിലായി 150,000 ചതുരശ്ര അടിയില്‍ വ്യാപിച്ചു കിടക്കുന്ന പുതിയ സ്റ്റോര്‍ ഷോപ്പിംഗിനെത്തുന്നവര്‍ക്ക് പുതിയ അനുഭവമാണ് പ്രദാനം ചെയ്യുക. വിപുലമായ ഗ്രോസറി വിഭാഗം, ലുലു കണക്ട് ഇലക്ട്രോണിക് സ്‌റ്റോര്‍, ഗ്ലാമറസ് ലുലു സെലിബ്രേറ്റ് ഡിസൈനര്‍ ഫാഷന്‍ ലൈന്‍, ഹൈസ്ട്രീറ്റ് ആര്‍ ഇ ഒ ഫാഷന്‍ ബ്രാന്റ്, ബ്രാന്‍ഡഡ് പെര്‍ഫ്യൂമുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, മേക്കപ്പ്, ബ്യൂട്ടി ലൈന്‍, ഐഎക്‌സ്പ്രസ് തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളിലായി ഒരുക്കിയിട്ടുണ്ട്.

- Advertisement -
Ad image

ഭാവി കാഴ്ചപ്പാടോടെയുള്ള ഖത്തരി ഭരണകൂടത്തിന്റെ വീക്ഷണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും അനുയോജ്യമായ തരത്തില്‍ ലുലു ഗ്രൂപ്പിന്റെ പ്രതിബദ്ധതയ്ക്ക് അനുസൃതമായാണ് പുതിയ സ്റ്റോര്‍ തുറക്കുന്നതെന്ന് എം എ യൂസഫലി പറഞ്ഞു. ബര്‍വ അല്‍ഖോര്‍, പേള്‍ ഖത്തറിലെ ഗിയാര്‍ഡിനോ മാള്‍, ബര്‍വ മദീനത്ത് എന്നിവിടങ്ങളില്‍ പുതിയ സ്റ്റോറുകള്‍ ലുലു ഈ വര്‍ഷം ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കോവിഡ് വ്യാപന കാലത്തെ ബിസിനസ് തിരിച്ചടിക്ക് ശേഷം മേഖലയുടെ വീണ്ടെടുക്കലിനുള്ള ലുലു ഗ്രൂപ്പിന്റെ അടയാളമാണ് പുതിയ സ്റ്റോറുകളെന്നും എം എ യൂസുഫലി ചൂണ്ടിക്കാട്ടി. ഫിഫ 2022നും ഏഷ്യന്‍ ഗെയിംസ് 2030നും ഒരുങ്ങുന്ന ഖത്തറിന്റെ വികസന പാതയില്‍ തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഐന്‍ഖാലിദില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചതോടെ ഖത്തറിലെ ലുലു സ്‌റ്റോറുകളുടെ എണ്ണം 18 ആയതായും അധികൃതരുടേയും ഉപഭോക്താക്കളുടേയും സഹായവും പിന്തുണയുമാണ് ഇതിന് കാരണമെന്ന് ചടങ്ങില്‍ സംസാരിച്ച ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍താഫ് പറഞ്ഞു.

വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യം, ഗ്രീന്‍ ചെക്കൗട്ട് കൗണ്ടറുകള്‍, വീല്‍ ചെയര്‍ ആക്‌സസ്, എലിവേറ്ററുകള്‍, എ ടി എം സൗകര്യങ്ങള്‍ തുടങ്ങി ഉപഭോക്തൃ സൗഹൃദമായ നിരവധി കാര്യങ്ങള്‍ ഐന്‍ഖാലിദ് ലുലുവില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഫാര്‍മസി, സ്റ്റാര്‍ബക്‌സ്, മക്‌ഡൊണാള്‍ഡ്‌സ്, പാപ ജോണ്‍സ് പിസ തുടങ്ങി മൂന്ന് പ്രമുഖ ഭക്ഷ്യകേന്ദ്രങ്ങള്‍, ആര്‍ പി ടെക് കൈകാര്യം ചെയ്യുന്ന ഉരീദു കൗണ്ടര്‍, വി ഐ പി ഒപ്റ്റിക്‌സ്, ജവാഹറ ജ്വല്ലറി, ദോഹ ബ്യൂട്ടി സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങളും ഐന്‍ഖാലിദിലുണ്ട്.

സസ്യാധിഷ്ഠിത ഉത്പന്നങ്ങള്‍ക്കായി മാംസരഹിത തെരഞ്ഞെടുപ്പ് സൗകര്യങ്ങള്‍ ഒരുക്കിയ ആദ്യത്തെ റീട്ടയിലറാണ് ലുലു. സസ്യാഹാരികള്‍ക്കും സസ്യാഹാരത്തിനുമായി പ്ലാനറ്റ് വൈ എന്ന പേരില്‍ കേന്ദ്രം, സീറോ വേസ്റ്റ് റീഫില്‍ സ്റ്റേഷന്‍ തുടങ്ങി നിരവധി സൗകര്യങ്ങളും ഐന്‍ഖാലിദ് ലുലുവിലുണ്ട്.

Share This Article
Leave a Comment
error: Content is protected !!