

കോഴിക്കോട്: കോഴിക്കോട് വീണ്ടും ഷിഗല്ല സ്ഥിരീകരിച്ചു. പുതിയാപ്പയിലെ ആറു വയസ്സുകാരിക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

രോഗവ്യാപനമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രദേശത്ത് തുടക്കം കുറിച്ചിട്ടുണ്ട്. ജല പരിശോധന നടക്കും.
