ക്രൂയിസ് സീസണില്‍ ഖത്തര്‍ പ്രതീക്ഷിക്കുന്നത് രണ്ടു ലക്ഷം സന്ദര്‍ശകരെ

Web Desk
2 Min Read

ദോഹ: ഖത്തര്‍ ടൂറിസവും മവാനി ഖത്തറും ഈ ക്രൂയിസ് സീസണില്‍ രാജ്യത്തെത്തുമെന്ന് പ്രതീക്ഷിക്കുന്നത് രണ്ട് ലക്ഷം സന്ദര്‍ശകരെ. 2023 ഏപ്രില്‍ അവസാനം വരെയുള്ള ക്രൂയിസ് സീസണില്‍ അന്‍പതോളം ക്രൂയിസുകളാണ് ദോഹയിലെത്തുക.

city exchange

ഖത്തറിലെ ഏറ്റവും പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മിന ഡിസ്ട്രിക്ടാണ് തുറമുഖത്ത് സ്ഥിതി ചെയ്യുന്നത്. അതിലൂടെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും റെസ്റ്റോറന്റുകളുടെയും റീട്ടെയില്‍ ഔട്ട്ലെറ്റുകളുടെയും വൈവിധ്യമാര്‍ന്ന ഓഫറുകളും കടലിലൂടെയുള്ള ഉന്മേഷദായകമായ ഉല്ലാസയാത്രയും ആസ്വദിക്കാം. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് നാഷണല്‍ മ്യൂസിയം ഓഫ് ഖത്തര്‍, സൂഖ് വാഖിഫ്, മുശൈരിബ് ഡൗണ്‍ടൗണ്‍ ദോഹ, ദോഹ കോര്‍ണിഷ് എന്നിവയുള്‍പ്പെടെയുള്ള പ്രശസ്ത കേന്ദ്രങ്ങളിലേക്ക് നടക്കാവുന്ന ദൂരത്തിലാണ് തുറമുഖം സ്ഥിതി ചെയ്യുന്നത്.

ഖത്തറിന്റെ ക്രൂയിസ് മേഖലയ്ക്ക് ഒരു ദശാബ്ദത്തില്‍ താഴെ ചരിത്രമേ ഉള്ളൂവെങ്കിലും ഈ രംഗത്ത് മികച്ച വളര്‍ച്ചയാണ് കൈവരിച്ചതെന്ന് പുതിയ ക്രൂയിസ് സീസണിനെക്കുറിച്ച് ഖത്തര്‍ ടൂറിസത്തിന്റെ ടൂറിസം പ്രൊഡക്റ്റ് സപ്പോര്‍ട്ട് മേധാവി മറിയം സൗദ് പറഞ്ഞു. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ദോഹ തുറമുഖത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനം അതുല്യമാണെന്നും സന്ദര്‍ശകര്‍ക്ക് ദോഹയിലെ സമയം പരമാവധി പ്രയോജനപ്പെടുത്താനുള്ള മികച്ച അവസരം പ്രദാനം ചെയ്യുന്നതായും അവര്‍ പറഞ്ഞു.

- Advertisement -
Ad image

ഖത്തര്‍ ദേശീയ ദര്‍ശനം 2030ന്റെ ലക്ഷ്യങ്ങള്‍ക്കനുസൃതമായി മേഖലയിലെ മുന്‍നിര ടൂറിസം കേന്ദ്രമെന്ന നിലയില്‍ ഖത്തര്‍ അതിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നത് തുടരുകയാണെന്ന് മവാനി ഖത്തറിലെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍ ഹമദ് അലി അല്‍ അന്‍സാരി പറഞ്ഞു. ക്രൂയിസ് വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനും മേഖലയിലെ പ്രമുഖ ടൂറിസം കേന്ദ്രമെന്ന നിലയില്‍ ഖത്തറിന്റെ സ്ഥാനം നിലനിര്‍ത്തുന്നതിനും സഹായിക്കുന്ന വിജയകരമായ ടൂറിസം സീസണിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വിശദമാക്കി.

മിന ഡിസ്ട്രിക്ടിലും പരിസരത്തുമുള്ള ആകര്‍ഷണങ്ങള്‍ക്ക് പുറമേ ഈ വര്‍ഷം ഖത്തര്‍ ടൂറിസത്തിന്റെ പരിപാടികളുടെ തിരക്കേറിയ കലണ്ടര്‍ യാത്രക്കാര്‍ക്ക് ആസ്വദിക്കാനാവും. 2023 ഫെബ്രുവരി 20 മുതല്‍ 25 വരെ നടക്കുന്ന ദോഹ ജ്വല്ലറി ആന്‍ഡ് വാച്ച് എക്സിബിഷന്റെ പുതിയ എഡിഷനും ഖത്തര്‍ ടൂറിസം പ്രഖ്യാപിച്ചിട്ടുണ്ട്.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!