

ദോഹ: ഖത്തറിലെ താപനില ജനുവരി 27 മുതല്‍ ജനുവരി 30 തിങ്കളാഴ്ച വരെ കുറയുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വൈകിട്ടു മുതല്‍ താപനില കുറഞ്ഞ് തിങ്കളാഴ്ച വരെ തണുപ്പ് വര്‍ധിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ കാലയളവില്‍ രാത്രിയില്‍ ഏറ്റവും കുറഞ്ഞ താപനില 10-15 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയേക്കാം. പകല്‍ സമയത്ത് പരമാവധി താപനില 18-22 ഡിഗ്രി സെല്‍ഷ്യസ് വരെയുമാകാം.

വരും മണിക്കൂറുകളില്‍ മഴയ്ക്കുള്ള സാധ്യത ക്രമേണ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എങ്കിലും ചില കടല്‍ത്തീരങ്ങളില്‍ ഉയര്‍ന്ന വേലിയേറ്റങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ചാറ്റല്‍ മഴ പെയ്തേക്കാം.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

