കസാക്കിസ്ഥാന്‍ പ്രസിഡന്റുമായി അമീര്‍ ചര്‍ച്ച നടത്തി

Web Desk
1 Min Read

അസ്താന: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും കസാക്കിസ്ഥാന്‍ പ്രസിഡന്റ് കാസിം ജോമാര്‍ട്ട് ടോകയേവും അസ്താനയിലെ അകോര്‍ഡ പ്രസിഡന്‍ഷ്യല്‍ പാലസില്‍ ഔദ്യോഗിക ചര്‍ച്ച നടത്തി.

city exchange

മിഡില്‍ ഈസ്റ്റിലെ കസാക്കിസ്ഥാന്റെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളില്‍ ഒന്നായി ഖത്തറിനെ പരിഗണിച്ചു ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 30-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഇരു സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധം എല്ലാ തലങ്ങളിലും ശക്തിപ്പെടുത്താനുള്ള ആഗ്രഹം ഇരുനേതാക്കളും പ്രകടിപ്പിച്ചു.

കസാക്കിസ്ഥാനിലേക്കുള്ള തന്റെ മൂന്നാമത്തെ സന്ദര്‍ശനമാണിതെന്നും അതിലൂടെ സൗഹൃദവും സഹകരണവും വിശാലമായ ചക്രവാളങ്ങളിലേക്ക് മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നുവെന്നും അമീര്‍ ചൂണ്ടിക്കാട്ടി.

- Advertisement -
Ad image

പൊതുവായ ആശങ്കയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കൈമാറുന്നതിനൊപ്പം സഹകരണ ബന്ധങ്ങള്‍ വികസിപ്പിക്കുന്നതും ശക്തിപ്പെടുത്തുന്നതും ചര്‍ച്ചകള്‍ ഉപയോഗപ്പെട്ടു.

അമീരി ദിവാന്‍ മേധാവി ശൈഖ് സൗദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി, വാണിജ്യ വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഖാസിം അല്‍താനി, സാംസ്‌കാരിക മന്ത്രി ശൈഖ് അബ്ദുല്‍റഹ്മാന്‍ ബിന്‍ ഹമദ് അല്‍ താനി, വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖി എന്നിവര്‍ ഔദ്യോഗിക ചര്‍ച്ചയില്‍ പങ്കെടുത്തു.

കസാഖ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുറാത്ത് നര്‍ത്ലു, പ്രസിഡന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേഷന്റെ ഫസ്റ്റ് ഡെപ്യൂട്ടി ഹെഡ് തിമൂര്‍ സുലൈമെനോവ്, ഉപപ്രധാനമന്ത്രിയും കസാക്കിസ്ഥാന്‍ വാണിജ്യ- സംയോജന മന്ത്രിയുമായ സെറിക് ജുമാംഗറിന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

അമീറിന്റേയും പ്രതിനിധി സംഘത്തിന്റേയും ബഹുമാനാര്‍ഥം കസാക്കിസ്ഥാന്‍ പ്രസിഡന്റ് അത്താഴ വിരുന്ന് നടത്തി.

Share This Article
Leave a Comment
error: Content is protected !!