പരസ്പര വ്യാപാരത്തിന് പ്രാദേശിക കറന്‍സി ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യ- യു എ ഇ ധാരണ

Web Desk
1 Min Read

അബുദാബി: ഇന്ത്യ- യു എ ഇ സാമ്പത്തിക സഹകരണത്തിന്റെ ഭാഗമായി ഇന്ത്യയുടെ യു പി ഐയും യു എ ഇയുടെ ഐ പി പിയും ബന്ധിപ്പിക്കുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു എ ഇ സന്ദര്‍ശനത്തിന്റെ ഭാഗമായി ഒപ്പുവെച്ച കരാറിലാണ് അതിര്‍ത്തി കടന്നുള്ള ഇടപാടുകള്‍ക്ക് പ്രാദേശിക കറന്‍സികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ധാരണയായത്.

city exchange

ഇന്ത്യ- യു എ ഇ സഹകരണത്തിന്റെ വളരെ പ്രധാനപ്പെട്ട വശമാണിതെന്നും മെച്ചപ്പെട്ട സാമ്പത്തിക സഹകരണത്തിന് വഴിയൊരുക്കുകയും അന്താരാഷ്ട്ര സാമ്പത്തിക ഇടപെടലുകള്‍ ലളിതമാക്കുകയും ചെയ്യുമെന്ന് മോഡി ട്വീറ്റ് ചെയ്തു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്തയയും സെന്‍ട്രല്‍ ബാങ്ക് ഓഫ് യു എ ഇയും പരസ്പര ധാരണയ്ക്കും ധാരണാപത്രം ഒപ്പുവെച്ചു.

- Advertisement -
Ad image

അബൂദാബിയില്‍ ഐ ഐ ടി കാംപസ് സ്ഥാപിക്കാനും ഇരുരാജ്യങ്ങളും കരാര്‍ ഒപ്പുവെച്ചു. രണ്ട് രാജ്യങ്ങളിലെയും വിദ്യാഭ്യാസ മന്ത്രാലയങ്ങളും ഒപ്പുവെച്ച കരാര്‍ പ്രകാരം ഐ ഐ ടി അബൂദാബിയില്‍ ആരംഭിക്കും.

വിദ്യാഭ്യാസ അന്തര്‍ദേശീയവത്ക്കരണത്തിലെ സുപ്രധാന മുന്നേറ്റത്തെ അടയാളപ്പെടുത്തുന്നതാണ് കരാറെന്നും ഇന്ത്യയുടെ നവീകരണ വൈദഗ്ധ്യത്തിന്റെ തെളിവാണെന്നും മോഡിയുടെ ട്വീറ്റില്‍ പറയുന്നു. വിദ്യാഭ്യാസം നമ്മെ ഒന്നിപ്പിക്കുന്ന ബന്ധമാണെന്നും നവീകരണത്തെ ജ്വലിപ്പിക്കുന്ന തീപ്പൊരിയാണിതെന്നും പരസ്പര സമൃദ്ധിക്കും ആഗോള പുരോഗതിക്കും വേണ്ടി ഞങ്ങള്‍ ഈ ശക്തി പ്രയോജനപ്പെടുത്തുമെന്നും ട്വീറ്റില്‍ പറയുന്നു.

ഫ്രാന്‍സ് സന്ദര്‍ശനത്തിന് ശേഷമാണ് നരേന്ദ്ര മോഡി അബൂദാബിയിലെത്തിയത്. യു എ ഇ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി മോഡി ചര്‍ച്ച നടത്തി.

കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചതിന് ശേഷം ഇന്ത്യ- യു എ ഇ വ്യാപാരത്തില്‍ 20 ശതമാനം വര്‍ധനവാണുണ്ടായത്.

എട്ടു വര്‍ഷത്തിനിടയില്‍ മോഡി അഞ്ചാം തവണയാണ് യു എ ഇ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് മോഡി ഇതിനു മുമ്പ് യു എ ഇയിലെത്തിയത്.

Share This Article
Leave a Comment
error: Content is protected !!