

റിയാദ്: ജിദ്ദയില്‍ നിന്ന് കെയ്‌റോയിലേക്ക് പറന്ന വിമാനത്തില്‍ യുവതിക്ക് സുഖപ്രസവം. ഞായറാഴ്ച പറന്ന നാസ് എയറിന്റെ എക്‌സ് വൈ 565 വിമാനത്തിലാണ് ഈജിപ്ഷ്യന്‍ യുവതി പ്രസവിച്ചത്.

വിമാനം കെയ്‌റോയിലെത്തുന്നതിന് മുമ്പ് 26കാരിയായ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. വിമാനത്തില്‍ ഡോക്ടര്‍മാര്‍ ആരെങ്കിലുമുണ്ടോ എന്നന്വേഷിച്ച വിമാന ജീവനക്കാര്‍ യാത്രക്കാരനായ ഡോക്ടറുടെ സഹായം തേടുകയായിരുന്നു. കാബിന്‍ ക്രൂ അംഗങ്ങളും ഡോക്ടറെ സഹായിക്കാന്‍ രംഗത്തുണ്ടായിരുന്നു.

യുവതി പ്രസവിച്ച് ഏതാനും സമയത്തിനകം വിമാനം കെയ്‌റോ വിമാനത്താവളത്തില്‍ ഇറങ്ങി. മാതാവിനേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി.

