സഫാരി ഔട്ട്ലെറ്റുകളില്‍ ഗോ ഗ്രീന്‍ ഗ്രോ ഗ്രീന്‍ പ്രമോഷന്‍ ആരംഭിച്ചു

Web Desk
2 Min Read

ദോഹ: ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുക, പ്രകൃതിയോണിണങ്ങി ജീവിക്കുക എന്ന സന്ദേശം മുന്‍നിര്‍ത്തി ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയുടെ എല്ലാ ഔട്ട്ലെറ്റുകളിലും ഗോ ഗ്രീന്‍ ഗ്രോ ഗ്രീന്‍ പ്രമോഷന്‍ ആരംഭിച്ചു.

city exchange

അബുഹമൂറിലെ സഫാരി മാളില്‍ നടന്ന ചടങ്ങില്‍ സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ ഹമദ് ദാഫര്‍ അല്‍ അഹ്ബാബി, സഫാരി ഗ്രൂപ്പ് ഡയറക്ടറും ഗ്രൂപ്പ് ജനറല്‍ മാനേജറുമായ സൈനുല്‍ ആബിദീന്‍, സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഷഹീന്‍ ബക്കര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മറ്റ് മാനേജ്‌മെന്റ് പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പ്രമോഷന്റെ ഭാഗമായി വിവിധ ഇനം പച്ചക്കറികളുടെ തൈകള്‍ മുതല്‍ ഓറഞ്ച്, നാരങ്ങ, പപ്പായ, കറ്റാര്‍ വാഴ, വാഴ, മുരിങ്ങ, തുളസി, കറിവേപ്പില തുടങ്ങിയവയുടെ തൈകള്‍, തെങ്ങിന്‍ തൈകള്‍, വീടിനകത്തും പുറത്തും നട്ടുപിടിപ്പിക്കാവുന്ന വിവിധ നിറങ്ങളിലും രൂപത്തിലുമുള്ള അസ്പരാഗസ്,
ആന്തൂറിയ, ബോണ്‍സായി പ്ലാന്റ്, കാക്റ്റസ്, ബാംമ്പൂ സ്റ്റിക്കസ് തുടങ്ങിയ അലങ്കാര ചെടികള്‍, വിവിധ ഹാങ്ങിംഗ് പ്ലാന്റുകള്‍ തുടങ്ങി ഇറക്കുമതി ചെയ്തതും അല്ലത്തതുമായ ഒട്ടനവധി വകഭേദങ്ങള്‍ക്കൊപ്പം തന്നെ എല്ലാവിധ പച്ചക്കറികളുടെയും അലങ്കാര ചെടികളുടെയും വിത്തുകളും മറ്റും
സഫാരി തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

കൂടാതെ വിവിധതരം ചെടിച്ചട്ടികള്‍, ഗ്രോ ബാഗ്, വാട്ടറിംഗ് ക്യാന്‍, ഗാര്‍ഡന്‍ ബെഞ്ച്, ഗ്രാസ് മാറ്റ്, ഗാര്‍ഡന്‍ ഹോസുകള്‍, വിവിധ ഗാര്‍ഡന്‍ ടൂളുകള്‍, ഗാര്‍ഡനിലേക്കാവശ്യമായ ഫെര്‍ട്ടിലൈസര്‍, വളങ്ങള്‍, പോട്ടിംഗ് സോയില്‍ തുടങ്ങി എല്ലാവിധ അനുബന്ധ സാമഗ്രികളുടെ ലഭ്യതയും സഫാരി പ്രത്യേകമായിത്തനെ ഒരുക്കിയിട്ടുണ്ട്.

- Advertisement -
Ad image

പരിസ്ഥിതി സംരക്ഷണത്തിനും ജൈവകൃഷി രീതികളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സഫാരി ഗ്രൂപ്പിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ഗോ ഗ്രീന്‍ ഗ്രോ ഗ്രീന്‍ പ്രമോഷന്‍. അതിന്റെ ഭാഗമായി ആവശ്യമായ വിത്തുകളും പച്ചക്കറി, വൃക്ഷത്തൈകളും മറ്റു അനുബന്ധ സാമഗ്രികളും വളരെ ചുരുങ്ങിയ നിരക്കില്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഗോ ഗ്രീന്‍ ഗ്രോ ഗ്രീന്‍ പ്രമോഷനിലൂടെ ലക്ഷ്യമിടുതെന്ന് സഫാരി മാനേജ്‌മെന്റ് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. പ്രമോഷന്‍ ദോഹയിലെ എല്ലാ സഫാരി ഔട്ട്ലെറ്റുകളിലും ലഭ്യമാകുന്നതാണ്.

സഫാരി ഷോപ് ആന്‍ഡ് ഷൈന്‍ മെഗാ പ്രമോഷനിലൂടെ 6 കിലോ സ്വര്‍ണം സമ്മാനമായി നേടാനുള്ള അവസരവും സഫാരി തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. സഫാരിയുടെ ഏത് ഔട്ട്ലെറ്റുകളില്‍ നിന്നും അമ്പത് റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ ഏതൊരാള്‍ക്കും പ്രമോഷനില്‍ പങ്കാളികളാകാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!