കുടിയൊഴിപ്പിക്കപ്പെട്ട ഗസ്സക്കാരുടെ ദുരിതം വര്‍ധിപ്പിച്ച് ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍

Web Desk
1 Min Read

ദോഹ: അധിനിവേശ ഫലസ്തീന്‍ പ്രദേശത്തെ യു എന്‍ ദുരിതാശ്വാസ ഏജന്‍സിയുടെ കണക്കനുസരിച്ച് തെക്കന്‍ ഗാസ മുനമ്പിലെ റഫയില്‍ ഇപ്പോള്‍ ഏകദേശം 1.9 ദശലക്ഷം ആളുകളാണ് ജീവിക്കുന്നത്. ഭക്ഷണം, വെള്ളം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വന്‍ ജനക്കൂട്ടമാണ് സഹായ വിതരണ കേന്ദ്രങ്ങള്‍ക്ക് ചുറ്റും മണിക്കൂറുകളോളം കാത്തിരിക്കുന്നത്. കടുത്ത മാനുഷിക പ്രതിസന്ധിയാണ് ഗാസയിലുള്ളത്. ഗാസയുടെ മറ്റ് ഭാഗങ്ങളില്‍ സഹായ വിതരണം വലിയ തോതില്‍ നിര്‍ത്തിയിട്ടുണ്ടെന്നും യു എന്‍ കൂട്ടിച്ചേര്‍ത്തു.

city exchange

കനത്ത മഴയും വെള്ളപ്പൊക്കവും ഗാസയിലെ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. പതിനായിരക്കണക്കിന് കുടിയിറക്കപ്പെട്ട ആളുകള്‍ ടെന്റുകളിലും താത്ക്കാലിക അഭയ കേന്ദ്രങ്ങളിലുമാണ് കഷ്ടപ്പെടുന്നത്.

1.9 ദശലക്ഷത്തോളം വരുന്ന ഗാസയിലെ ജനസംഖ്യയുടെ പകുതിയും ഇപ്പോള്‍ തെക്കന്‍ ഗാസയിലെ റഫ ഗവര്‍ണറേറ്റ് ഏരിയയില്‍ താമസിക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്.

ഇസ്രായേലി ആക്രമണങ്ങള്‍ ഗാസയിലെ മലിനജല സംവിധാനത്തെ തകര്‍ത്തെറിഞ്ഞു. അതോടെ തകര്‍ന്ന കെട്ടിടങ്ങളും മലിനജലവും നിറഞ്ഞ ഗാസ ഭീകരമായ അവസ്ഥയിലാണുള്ളത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!