

ദോഹ: എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023ന് വര്‍ണ്ണാഭമായ ചടങ്ങുകളോടെയും വെടിക്കെട്ടോടെയും ഔദ്യോഗിക തുടക്കം.


മധ്യപൂര്‍വ്വ ദേശത്ത് പ്രചാരത്തിലുള്ള പൗരാണിക കഥകളുടെ ശേഖരമായ ഖലീലയുടേയും ദിംനയുടേയും നഷ്ടപ്പെട്ട അധ്യായത്തിന്റെ പ്രകടനമാണ് ഉദ്ഘാടന ചടങ്ങില്‍ കാഴ്ചവെച്ചത്. അതില്‍ നിരവധി മൃഗങ്ങളാണ് ഉള്‍പ്പെടുന്നത്. പൗരാണിക ഇന്ത്യയിലെ പഞ്ചതന്ത്രം കഥകളാണ് അറബിയില്‍ കലീലയും ദിംനയുമായത്.


ഖത്തറി ആര്‍ട്ടിസ്റ്റ് ഫഹദ് അല്‍-ഹജ്ജാജിയും കുവൈത്തി കലാകാരന് ഹുമൂദ് അല്ഖുദറും ചേര്‍ന്ന് അവതരിപ്പിച്ച ‘ഹദാഫ്’ എന്ന ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഗാനം ആലപിച്ചു. ഉദ്ഘാടന ചടങ്ങിന്റെ സമാപന ഭാഗത്ത് ഫലസ്തീന് ദേശീയ ഗാനത്തിന്റെ ഭാഗവും ഉള്‍പ്പെടുത്തിയിരുന്നു.
