ഏഷ്യന്‍ ചാമ്പ്യന്‍മാര്‍ക്ക് രാജകീയ തുടക്കം; ഖത്തര്‍- 3: ലെബനന്‍- 0

Web Desk
1 Min Read

ദോഹ: എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023ലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ഖത്തര്‍ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ലെബനാനെ പരാജയപ്പെടുത്തി.

city exchange

4-2-3-1 ലൈനപ്പുമായി കളിച്ച ഖത്തര്‍ ലെബനന്‍ ടീമിനെ പ്രതിരോധിച്ച് മുന്നേറിയാണ് ലക്ഷ്യം കണ്ടത്.
കളിയുടെ അഞ്ചാം മിനിറ്റില്‍ തന്നെ ഖത്തര്‍ ലീഡ് നേടേണ്ടതായിരുന്നുവെങ്കിലും ഓഫ്‌സൈഡ് വിൡത് വിനയായി.

2019ലെ ഏഷ്യന്‍ ഫുട്ബാളര്‍ ഓഫ് ദി ഇയര്‍ അക്രം അഫീഫും അല്‍മോസ് അലിയുമാണ് ഖത്തറിന് വേണ്ടി ലെബനാനി വല കുലുക്കിയത്.

45-ാം മിനുട്ടിലും ആഡ് ഓണ്‍ സമയത്തെ ആറാം മിനുട്ടിലുമാണ് അക്രം അഫീഫ് ഗോളുകള്‍ സ്വന്തമാക്കിയത്. 56-ാം മിനുട്ടില്‍ അല്‍മോസ് അലിയും ഖത്തറിന്റെ ലീഡുയര്‍ത്തി.

- Advertisement -
Ad image

ശനിയാഴ്ച വൈകിട്ട് അഞ്ചിന് ഇന്ത്യയും ഓസ്‌ട്രേലിയയും രാത്രി എട്ടിന് ചൈന താജിക്കിസ്ഥാനേയും രാത്രി 11ന് ഉസ്‌ബെക്കിസ്ഥാന്‍ സിറിയയേയും നേരിടും.

Share This Article
Leave a Comment
error: Content is protected !!