

ദോഹ: ഗാസയിലെ ജനങ്ങള്‍ക്ക് അവശ്യ ഭക്ഷ്യവസ്തുക്കളുടെ പ്രവേശനം കാലതാമസമില്ലാതെ ഉറപ്പാക്കാന്‍ ഇസ്രായേല്‍ ആവശ്യമായതും ഫലപ്രദവുമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ തീരുമാനത്തെ ഖത്തര്‍ സ്വാഗതം ചെയ്തു.

ഗാസ മുനമ്പിലെ യുദ്ധം ദാരുണമായ മാനുഷിക സാഹചര്യം സൃഷ്ടിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ദുരിതാശ്വാസ സഹായത്തിനുള്ള പ്രവേശനത്തിന് ഏര്‍പ്പെടുത്തിയ തടസ്സങ്ങളും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള സിവിലിയന്മാരെ ലക്ഷ്യമിടുന്നതും കാരണം അനുദിനം സാഹചര്യം വഷളായിക്കൊണ്ടിരിക്കുകയാണ്.

ഗാസ മുനമ്പിലെ ക്ഷാമം ഒഴിവാക്കുന്നതിനും വംശഹത്യയുടെ അപകടസാധ്യതകള്‍ തടയുന്നതിനും ക്രോസിംഗുകള്‍ തുറക്കുന്നത് ഉള്‍പ്പെടെയുള്ള ഉത്തരവ് പാലിക്കേണ്ടതിന്റെ ആവശ്യകത മന്ത്രാലയം ഊന്നിപ്പറഞ്ഞു.
കിഴക്കന്‍ ജറുസലേം തലസ്ഥാനമായി 1967-ലെ അതിര്‍ത്തികള്‍ പ്രകാരം ഫലസ്തീന് സ്വതന്ത്ര രാജ്യം സ്ഥാപിക്കുന്നത് ഉള്‍പ്പെടെ ന്യായത്തിലും നീതിയിലും ഫലസ്തീന് ജനതയുടെ നിയമാനുസൃതമായ അവകാശങ്ങളിലും ഖത്തറിന്റെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു.

