

ദോഹ: സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ (പൈലറ്റ്) സലേം ബിന്‍ ഹമദ് ബിന്‍ അഖീല്‍ അല്‍ നബിത് കൊറിയയുടെ നാവിക ഓപ്പറേഷന്‍സ് മേധാവി അഡ്മിറല്‍ യാങ് യങ് മോയുമായും സംഘവുമായും കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്ചയില്‍ പൊതുവായി ശ്രദ്ധിക്കേണ്ട നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഉഭയകക്ഷി സഹകരണത്തെക്കുറിച്ചും അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു. ഖത്തര്‍ സായുധ സേനയിലെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
