

ദോഹ: വിദ്യാഭ്യാസമില്ലാതെ ഒരു വിദ്യാര്‍ഥിയും അവശേഷിക്കുന്നില്ല എന്ന ഖത്തര്‍ വിഷനുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍ തുടര്‍ പഠനത്തിന് അവസരമൊരുക്കി ഹോം സ്കൂളിംഗ് നടപ്പിലാക്കുന്നതായി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഖത്തറില്‍ തുടര്‍ വിദ്യാഭ്യാസ അവസരങ്ങള്‍ ലഭ്യമാക്കി അവശത അനുഭവിക്കുന്നവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം. ഖത്തറില്‍ ഹോം സ്കൂള്‍ സംവിധാനം പ്രാഥമിക സംരംഭമായി ഏര്‍പ്പെടുത്താന്‍ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളിനെയാണ് തെരഞ്ഞെടുത്തത്.

പഠനം തടസ്സപ്പെട്ടവര്‍ക്ക് തുടര്‍ പഠനത്തിനുള്ള അവസരമൊരുക്കാന്‍ വിദ്യാര്‍ഥികള്‍ എവിടെയായിരുന്നാലും അഴര്‍ക്ക് അനുയോജ്യമായ പഠന വിഭവങ്ങള്‍ കാര്യക്ഷമമായി പ്രദാനം ചെയ്യാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിദ്യാര്‍ഥികള്‍ ആറാം തരമോ 12-ാം ക്ലാസോ പൂര്ത്തിയായവരായിരിക്കുക, കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും പഠനം നിര്ത്തിയിരിക്കുക, വിദ്യാര്‍ഥികള്‍ ഇന്ത്യന്‍ പൗരത്വമുള്ള ഖത്തറിലെ താമസക്കാരായിരിക്കുക, സി ബി എസ് ഇ പാഠ്യപദ്ധതി പിന്തുടരാന് തയ്യാറാവുക എന്നിവ പ്രകാരം പദ്ധതിയില്‍ പേര് റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
സാഹചര്യത്തിന് അനുസരിച്ച് ചില മത്സരങ്ങളിലും പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദ്ദേശിച്ച നാമമാത്ര കോഴ്സ് ഫീസാണ് നല്‍കേണ്ടത്.
വാര്‍ത്താ സമ്മേളനത്തില്‍ കെ സി അബ്ദുല്‍ ലത്തീഫ്, അന്‍വര്‍ ഹുസൈന്, റഷീദ് അഹമ്മദ്, പ്രിന്‍സിപ്പല്‍ റഫീക്ക് എന്നിവര്‍ പങ്കെടുത്തു.

