
ദോഹ: രാജ്യത്തെ മിക്ക പ്രദേശങ്ങളിലെയും പകല്‍ താപനില 20 ഡിഗ്രിയിലും താഴ്ന്നേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ദോഹയില്‍ തണുത്ത കാലാവസ്ഥ അനുഭവപ്പെടുമെങ്കിലും കുറഞ്ഞത് 22 ഡിഗ്രി സെല്‍ഷ്യസും പരമാവധി 29 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.

അബൂ സമ്രയിലാണ് ഏറ്റവും കുറഞ്ഞ താപനിലയായ 16 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷ.
