സിറിയയ്‌ക്കെതിരേ ചുമത്തിയ ഉപരോധങ്ങൾ നീക്കാനുള്ള യു എസ് തീരുമാനത്തെ ഖത്തർ സ്വാഗതം ചെയ്തു

Web Desk
1 Min Read

ദോഹ: സീസർ ആക്ടിന്റെ ഭാഗമായി സിറിയക്കെതിരെ യു എസ് ചുമത്തിയിരുന്ന ഉപരോധങ്ങൾ നീക്കാനുള്ള തീരുമാനത്തെ ഖത്തർ സ്വാഗതം ചെയ്തു. സിറിയയിൽ സ്ഥിരതയും സമൃദ്ധിയും പിന്തുണയ്ക്കുന്ന ഒരു പ്രധാന നടപടിയാണിതെന്ന് ഖത്തർ വ്യക്തമാക്കി.

city exchange

വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ഉപരോധങ്ങൾ നീക്കുന്നത് വിവിധ രാജ്യങ്ങളുമായുള്ള സഹകരണത്തിനും പങ്കാളിത്തങ്ങൾക്കും പുതിയ അവസരങ്ങൾ തുറക്കുമെന്നും നിക്ഷേപങ്ങൾ തിരിച്ചുവരുന്നതിനും അന്താരാഷ്ട്ര സഹായങ്ങളുടെ ഒഴുക്ക് വർധിക്കുന്നതിനും വഴിയൊരുക്കുമെന്നും ഖത്തർ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതിലൂടെ സാമ്പത്തിക പുനരുജ്ജീവനം വേഗത്തിലാകുകയും, ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഭൂപടത്തിൽ സിറിയക്ക് സ്വാഭാവിക സ്ഥാനമടക്കം വീണ്ടെടുക്കാനും സഹായകരമാകുമെന്നും മന്ത്രാലയം അറിയിച്ചു.

സിറിയയുടെ പരമാധികാരവും സ്വാതന്ത്ര്യവും ഭൗമപരമായ അഖണ്ഡതയും സുരക്ഷയും സ്ഥിരതയും വികസനവും എന്ന സിറിയൻ ജനതയുടെ ആഗ്രഹങ്ങളും ഖത്തർ പൂർണ്ണമായും പിന്തുണയ്ക്കുന്നതായി വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!