
ദോഹ: ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേന (ലെഖ്വിയ)യുടെ കമാന്‍ഡറുമായ ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍താനി ജര്‍മന്‍ ആഭ്യന്തര മന്ത്രിയായ അലക്സാണ്ടര്‍ ഡോബ്രിന്ഡുമായി കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങള്‍ക്കിടയിലെ സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തു. പരസ്പര താത്പര്യമുള്ള വിവിധ വിഷയങ്ങള്‍ അവലോകനം ചെയ്തതോടൊപ്പം ഏകോപനം വര്‍ധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും പരിശോധിച്ചു. ഇതിലൂടെ സംയുക്ത സുരക്ഷാ ശ്രമങ്ങള്‍ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് സഹായകരമാകുമെന്ന് ഇരുപക്ഷവും വിലയിരുത്തി.
