എയര്‍ ഓപ്പറേഷന്‍സ് സെന്റര്‍ അമീര്‍ സന്ദര്‍ശിച്ചു

Web Desk
1 Min Read

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍-താനി എയര്‍ ഓപ്പറേഷന്‍സ് സെന്റര്‍ സന്ദര്‍ശിച്ചു.

city exchange

സൈനിക യൂണിറ്റുകളുടെ ഉയര്‍ന്ന നിലവാരത്തിലുള്ള സജ്ജീകരണവും തയ്യാറെടുപ്പുകളും അമീര്‍ പരിശോധിച്ചു. പ്രവര്‍ത്തനങ്ങളുടെ പുരോഗതി സംബന്ധിച്ചും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിനുള്ള ഭാഗമായി പ്രധാന സൗകര്യങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്താനും വ്യോമപരിധിയും ഭൗമജലങ്ങളും സംരക്ഷിക്കാനുമായി സ്വീകരിച്ച നടപടികള്‍ സംബന്ധിച്ചും വിശദീകരണം അദ്ദേഹം കേട്ടു.

ഖത്തര്‍ സായുധ സേനാംഗങ്ങള്‍ നിര്‍വഹിക്കുന്ന പരിശ്രമങ്ങളെയും അവരുടെ ഉയര്‍ന്ന പ്രാവീണ്യത്തെയും അദ്ദേഹം പ്രശംസിച്ചു. രാജ്യത്തെ സംരക്ഷിക്കുകയും അതിന്റെ സുരക്ഷയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും ഉറപ്പാക്കുകയും ചെയ്യുന്ന രീതിയില്‍ സജ്ജീകരണ നിലയും ഏകോപനവും തുടര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!