
ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ലുസൈല്‍ കൊട്ടാരത്തില്‍ ഈദുല്‍ ഫിത്വര്‍ ആശംസകള്‍ നേരാനെത്തിയവരെ സ്വീകരിച്ചു.

ഈദ് നമസ്‌കാരത്തിന് ശേഷം പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍താനി, ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ ഹസ്സന്‍ ബിന്‍ അബ്ദുല്ല അല്‍ ഘാനിം, വിവിധ ശൈഖുമാര്‍, മന്ത്രിമാര്‍, അണ്ടര്‍സെക്രട്ടറിമാര്‍, ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍, പൗരന്മാര്‍ എന്നിവരെ സ്വീകരിച്ചു.

അമീറിന്റെ വ്യക്തിപരമായ പ്രതിനിധിയായ ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍താനി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍താനി, ശൈഖ് ജാസിം ബിന്‍ ഖലീഫ അല്‍താനി, കൂടാതെ നിരവധി ശൈഖുമാരും മന്ത്രിമാരും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.
