സെലിബ്രേറ്റിംഗ് കുറ്റ്യാടി കള്‍ച്ചറല്‍ നൈറ്റും പാറക്കല്‍ അബ്ദുല്ല എം എല്‍ എക്ക് സ്വീകരണവും ജൂലൈ 3ന്

Web Desk
1 Min Read

ദോഹ: കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ നിന്ന് രണ്ടാം തവണയും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പാറക്കല്‍ അബ്ദുല്ല എം എല്‍ എക്ക് കെ എം സി സി ഖത്തര്‍ കുറ്റ്യാടി മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കുന്നു. സഫാരി ഹൈപ്പര്‍മാര്‍ക്കറ്റും റിയാദ മെഡിക്കല്‍ സെന്ററും മുഖ്യ പ്രായോജകരായി അവതരിപ്പിക്കുന്ന ‘സെലബ്രേറ്റിംഗ് കുറ്റ്യാടി’ ജൂലൈ 3 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ അല്‍ വക്രയിലെ അല്‍ മഷാഫിലുള്ള പോഡാര്‍ പേള്‍ സ്‌ക്കൂള്‍ കാംപസില്‍ നടക്കും. പരിപാടിയില്‍ ഫാമിലികള്‍ക്ക് പ്രത്യേകം സൗകര്യമുണ്ടായിരിക്കും.

city exchange

കെ എം സി സി ഖത്തര്‍ പ്രവര്‍ത്തനരംഗത്ത് ദീര്‍ഘകാലം സജീവമായി പ്രവര്‍ത്തിച്ചിരുന്ന പാറക്കല്‍ അബ്ദുല്ലയുടെ വിജയം ഖത്തറിലെ കെ എം സി സി പ്രവര്‍ത്തകര്‍ക്കും കുറ്റ്യാടി മണ്ഡലത്തിലെ പ്രവാസികള്‍ക്കും ഒരുപോലെ അഭിമാനവും സന്തോഷവും പകരുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

രണ്ടാം തവണ എം എല്‍ എ ആയതിനുശേഷം ആദ്യമായി ഖത്തറിലെത്തുന്ന പാറക്കല്‍ അബ്ദുല്ലക്ക് നല്‍കുന്ന സ്വീകരണ സമ്മേളനത്തോടനുബന്ധിച്ച് ഖത്തറിലെ പ്രമുഖ കലാകാരന്മാര്‍ അണിനിരക്കുന്ന സംഗീതവിരുന്നും ഒരുക്കിയിട്ടുണ്ട്.

ജി സി സി ബെസ്റ്റ് സിങ്ങര്‍ അവാര്‍ഡ് ജേതാവും ഏഷ്യാനെറ്റ് മൈലാഞ്ചി ഫെയിമുമായ റിയാസ് കരിയാട് നയിക്കുന്ന സംഗീതരാവില്‍ പട്ടുറുമാല്‍ ഫെയിം ഹംദാന്‍, മീഡിയ വണ്‍ റിയാലിറ്റി ഷോ ഫെയിം ഫര്‍സാന അബ്ദുല്‍ നാസര്‍, ഹിബ, നൈനിക എന്നിവര്‍ സിബന്ധിക്കും. തബലിസ്റ്റ് അഷ്‌കര്‍ നയിക്കുന്ന ഓര്‍ക്കസ്ട്ര ടീം സംഗീതവിരുന്നിന് മിഴിവേകും.

- Advertisement -
Ad image

സംഗീതവും ആഘോഷവും സമന്വയിക്കുന്ന ഈ വേദി പ്രേക്ഷകര്‍ക്ക് അവിസ്മരണീയമായ അനുഭവമാകുമെന്ന് സംഘാടകര്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!