പിതൃ അമീറിന്റെ നിര്യാണം: ഖത്തറില്‍ നാല് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു

Web Desk
0 Min Read

ദോഹ: ഖത്തറിന്റെ പിതൃ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്ത് നാല് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചതായി അമീരി ദിവാന്‍ അറിയിച്ചു.

city exchange

ജൂലൈ 12 (ഞായറാഴ്ച) മുതല്‍ ആരംഭിക്കുന്ന ദുഃഖാചരണത്തിന്റെ ഭാഗമായി ജൂലൈ 13 (തിങ്കളാഴ്ച) മുതല്‍ മന്ത്രാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാര്‍ ജൂലൈ 19 (ഞായറാഴ്ച) ജോലിയില്‍ പ്രവേശിക്കുമെന്ന് അമീരി ദിവാന്‍ അറിയിച്ചു.

ദേശീയ ദുഃഖാചരണ കാലയളവില്‍ രാജ്യത്തുടനീളം ദേശീയ പതാകകള്‍ പകുതിത്താഴ്ത്തിക്കെട്ടുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!