

ദോഹ: ആദ്യ പാതിയിലെ ആദ്യ മിനുട്ടുകളില്‍ തന്നെ ജയമുറപ്പിച്ച ബ്രസീല്‍ കൊറിയയെ തകര്‍ത്തെറിഞ്ഞു. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്രസീലിയന്‍ വിജയഗാഥ.

പരിക്കില്‍ നിന്ന് മോചിതനായി നെയ്മര്‍ ടീമിലേക്ക് തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസവും ആവേശവും ബ്രസീല്‍ തുടക്കം മുതല്‍ പ്രകടിപ്പിച്ചിരുന്നു. ഏഴാം മിനുട്ടില്‍ വിനീഷ്യസ് ജൂനിയറാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. വീണു കിട്ടിയ പെനാല്‍റ്റി 13-ാം മിനുട്ടില്‍ ഗോളാക്കി നെയ്മറും പിറകെയെത്തി. 29-ാം മിനുട്ടില്‍ റിച്ചാര്‍ലിസണും 36-ാം മിനുട്ടില്‍ ലൂക്കാസ് പക്വെറ്റയും കൊറിയന്‍ വല കുലുക്കി തങ്ങളുടെ അക്കൗണ്ട് പൂര്‍ത്തിയാക്കി.

കൊറിയക്കു വേണ്ടി പകരകക്കാരനായി ഇറങ്ങിയ പൈക് സിയുങ് ഹോയാണ് ബ്രസീല്‍ വലയിലേക്ക് മറുപടി ഗോളടിച്ചത്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയും ബ്രസീലുമാണ് ഏറ്റുമുട്ടുക.

