
ദോഹ: ഇറാഖ് ഭൂപ്രദേശത്ത് നിന്ന് വിക്ഷേപിച്ച ഡ്രോണുകള്‍ ഉപയോഗിച്ച് സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെയും റിയാദ് മേഖലയിലെയും എണ്ണ സ്ഥാപനങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണശ്രമത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു.

ഈ ആക്രമണശ്രമം സൗദി അറേബ്യയുടെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനവും രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭൂപ്രദേശത്തിന്റെ സുരക്ഷിതത്വത്തിനുമെതിരായ ഗുരുതര ഭീഷണിയുമാണെന്ന് ഖത്തര്‍ വ്യക്തമാക്കി. കൂടാതെ, ഇത് അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും നല്ല അയല്രാജ്യബന്ധങ്ങളുടെ തത്വങ്ങളുടെയും വ്യക്തമായ ലംഘനമാണെന്നും ഖത്തര്‍ ചൂണ്ടിക്കാട്ടി.

സൗദി അറേബ്യയോടുള്ള ഖത്തറിന്റെ പൂര്‍ണ ഐക്യദാര്‍ഢ്യം ആവര്‍ത്തിച്ച് അറിയിച്ച വിദേശകാര്യ മന്ത്രാലയം, രാജ്യത്തിന്റെ പരമാധികാരവും ദേശീയ സുരക്ഷയും ഭൂപ്രദേശത്തിന്റെ സുരക്ഷിതത്വവും സംരക്ഷിക്കുന്നതിനായി സൗദി സ്വീകരിക്കുന്ന എല്ലാ നിയമാനുസൃത നടപടികള്‍ക്കും ഖത്തറിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
