സിറിയയിലെ ജറമാന നഗരത്തിലുണ്ടായ സ്‌ഫോടനത്തെ ഖത്തര്‍ അപലപിച്ചു

Web Desk
0 Min Read

ദോഹ: സിറിയയിലെ ജറമാന നഗരത്തില്‍ മിനി ബസിനെ ലക്ഷ്യമിട്ട് നടന്ന സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റ സംഭവത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു.

city exchange

സംഭവത്തില്‍ കടുത്ത പ്രതിഷേധവും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം രേഖപ്പെടുത്തി. അക്രമം, ഭീകരവാദം, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ അവയുടെ ഉദ്ദേശ്യങ്ങളോ കാരണങ്ങളോ എന്തുതന്നെയായാലും അംഗീകരിക്കാനാകില്ലെന്ന ഖത്തറിന്റെ ഉറച്ച നിലപാട് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ആവര്‍ത്തിച്ചു.

സിറിയയില്‍ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി സിറിയന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപടികളിലും ഖത്തര്‍ പൂര്‍ണ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു.

സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ഖത്തര്‍ ആശംസിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!