ഖത്തര്‍ പ്രധാനമന്ത്രി സൗദി വിദേശകാര്യ മന്ത്രിയുമായി നയതന്ത്ര ശ്രമങ്ങള്‍ ചര്‍ച്ച ചെയ്തു

Web Desk
1 Min Read

ദോഹ: ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയും സൗദി അറേബ്യ വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ല അല്‍ സൗദും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തി.

city exchange

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളും അവ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങളും ഇരുവരും അവലോകനം ചെയ്തു. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ചര്‍ച്ചയായി. സംഘര്‍ഷം കുറയ്ക്കുന്നതിനും മേഖലയില്‍ സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുമായി നടക്കുന്ന നയതന്ത്ര ശ്രമങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകോപനവും പ്രത്യേകമായി വിലയിരുത്തി.

സമുദ്രഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുന്ന പരിഹാരത്തിലേക്ക് എത്തുന്നതിനും മേഖലയില്‍ സുസ്ഥിരമായ സമാധാനം കൈവരിക്കുന്ന സമഗ്ര കരാറിന് വഴിയൊരുക്കുന്നതിനുമുള്ള എല്ലാ നയതന്ത്ര ശ്രമങ്ങള്‍ക്കും ഖത്തര്‍ പിന്തുണ നല്‍കുമെന്ന് ഫോണ്‍ സംഭാഷണത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!