ബൈക്കില്‍ ലോകം ചുറ്റി ദീപക് ഗുപ്തയും അങ്കിത് ലാമ്പെയും ഖത്തറില്‍

Web Desk
1 Min Read

ദോഹ: ബൈക്കില്‍ ലോകം ചുറ്റി ന്യൂഡല്‍ഹി സ്വദേശികളായ ദീപക് ഗുപ്തയും അങ്കിത് ലാമ്പെയും ഖത്തറിലെത്തി. 42 വര്‍ഷമായി മോട്ടോര്‍ സൈക്കിള്‍ റൈഡിംഗ് നടത്തുന്നുണ്ട് ദീപക് ഗുപ്ത. അങ്കിതിന്റേത് ഇത് ആദ്യ അന്താരാഷ്ട്ര യാത്രയാണിത്.

city exchange

ഇത്തവണ 25 രാജ്യങ്ങളിലാണ് ദീപകും അങ്കിതും കറങ്ങുന്നത്. സെപ്്തംബറില്‍ യാത്ര തുടങ്ങിയ ഇവരുടെ 24-ാമത്തെ രാജ്യമാണ് ഖത്തര്‍. ഇനി ഒമാനില്‍ കൂടി സന്ദര്‍ശിക്കുന്നതോടെ യാത്ര പൂര്‍ത്തിയാകും. തുടര്‍ന്ന് ദുബൈ വഴി നാട്ടിലേക്ക് മടങ്ങും.

തുര്‍ക്കി ഇസ്താംബൂളില്‍ നിന്നും ഗ്രീസ് വഴി ക്രൊയേഷ്യ, ഇറ്റലി, ജര്‍മനി, മര്‍ഡോവ, റുമേനിയ, ബള്‍ഗേറിയ വഴി വീണ്ടും തുര്‍ക്കിയിലെത്തി ജോര്‍ജിയ, അര്‍മേനിയ, ഇറാന്‍, ദുബൈ, സൗദി അറേബ്യ, ബഹറൈന്‍ വഴിയാണ് ഖത്തറിലെത്തിയത്.

യാത്രകള്‍ നല്ല മനുഷ്യരെ സൃഷ്ടിക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് ദീപക് ഗുപ്ത പറഞ്ഞു. അനുഭവങ്ങള്‍ പങ്കുവെക്കാനാവുമെന്നു മാത്രമല്ല ജനങ്ങളുമായും സംസ്‌ക്കാരങ്ങളുമായും ഭക്ഷണവുമായെല്ലാം യാത്രയ്ക്ക് ബന്ധമുണ്ടാക്കാനാവും. വിജ്ഞാനം കൊടുക്കാനും വാങ്ങാനും സാധിക്കും.

- Advertisement -
Ad image

വ്യത്യസ്ത സംസ്‌ക്കാരങ്ങള്‍ കാണാനും അറിയാനുമാവും. ഇതോടൊപ്പം മറ്റു രാജ്യക്കാരെ ഇന്ത്യ സന്ദര്‍ശിക്കാനും അറിയാനും പ്രേരിപ്പിക്കുകയുംചെയ്യും. നിരവധി രാജ്യങ്ങളിലെ ബൈക്ക് റൈഡര്‍മാര്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് തങ്ങളോട് പറഞ്ഞതായി ദീപക് ഗുപ്ത അറിയിച്ചു. തങ്ങള്‍ ഇന്ത്യന്‍ രൂപ വിദേശങ്ങളില്‍ ചെലവഴിക്കുമ്പോള്‍ ഇന്ത്യ സന്ദര്‍ശിക്കുന്നവരിലൂടെ വിദേശ പണം നമ്മുടെ നാട്ടിലുമെത്തുന്നു. അതോടൊപ്പം സംസ്‌ക്കാരവും ഭക്ഷണവുമെല്ലാം കൈമാറാനും സാധിക്കുന്നു- അദ്ദേഹം പറഞ്ഞു.

ശാന്തിയും സമാധാനവും പരസ്പര സഹകരണവുമാണ് തങ്ങള്‍ പ്രചരിപ്പിക്കുന്ന മറ്റൊരു കാര്യം. അടുത്ത തവണ ഏപ്രിലില്‍ ആഫ്രിക്കയിലേക്കാണ് യാത്ര ആഗ്രഹിക്കുന്നത്.

ദീപക് ഗുപ്ത എല്ലാ വര്‍ഷവും അന്താരാഷ്ട്ര യാത്രകള്‍ നടത്താറുണ്ട്. നിരവധി രാജ്യങ്ങളിലെ കാഴ്ചകള്‍ ഒറ്റയിടത്ത് സംഗമിക്കുന്ന കാഴ്ചകാണ് ഇന്ത്യയിലുള്ളതെന്നും ഇവര്‍ പറയുന്നു. ഈ യാത്രയില്‍ കാല്‍ലക്ഷത്തോളം കിലോമീറ്ററുകളാണ് ഇവര്‍ ബൈക്കില്‍ പൂര്‍ത്തിയാക്കിയത്.

Share This Article
Leave a Comment
error: Content is protected !!