Featured
ഖത്തറിലേക്ക് ഹെറോയിനും ഹാഷിഷും കടത്തിയത് പിടികൂടി

ദോഹ: ഹെറോയിന്‍, ഹാഷിഷ് എന്നിവ ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് വസ്തുക്കള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി.


ഖത്തറിലേക്കെത്തിയ യാത്രക്കാരുടെ ലഗേജില്‍ കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

നൂതന സ്‌കാനിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ചും സമഗ്രമായ മാന്വല്‍ തിരച്ചിലിലും നടത്തിയ പരിശോധനയില്‍,വാഹന സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് നിരോധിത വസ്തുക്കള്‍ കണ്ടെത്തിയത്.


പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ ആകെ ഭാരം ഒരു കിലോഗ്രാം ഹെറോയിനും 6 കിലോഗ്രാം ഹാഷിഷും ആയിരുന്നു.


