ഖത്തറിലേക്ക് മടങ്ങിയ ജോര്‍ദാന്‍ കുടുംബം സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

Web Desk
1 Min Read

ദോഹ: ജോര്‍ദാനില്‍ നിന്നും ഖത്തറിലേക്ക് റോഡ് മാര്‍ഗ്ഗം തിരിച്ചു വരികയായിരുന്ന കുടുംബത്തിലെ അഞ്ചുപേര്‍ സൗദിയിലെ ഹൈലില്‍ വാഹനാപകടത്തില്‍ മരിച്ചു. അവധി കഴിഞ്ഞ് മടങ്ങുകയായിരുന്നു കുടുംബം.

city exchange


സിഗ്നല്‍ ലംഘിച്ച് കുതിച്ചെത്തിയ കാര്‍ കുടുംബത്തിന്റെ വാഹനത്തില്‍ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


പ്രൊഫ. അഷ്റഫ് നെയിം ബാനി മുസ്തഫ, ഭാര്യ മനാല്‍, രണ്ടു പെണ്‍മക്കളും ചെറിയ മകന്‍ എന്നിവരാണ് മരിച്ചത്. കുടുംബാംഗങ്ങള്‍ക്കെല്ലാം ഖത്തര്‍ വിസയുണ്ട്. നാല് പേര്‍ സംഭവസ്ഥലത്തും മകള്‍ ഹാല ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചതിന് ശേഷവുമാണ് മരിച്ചത്.

- Advertisement -
Ad image


ജോര്‍ദാനിയന്‍ കുടുംബത്തിന്റെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ മറ്റു ബന്ധുക്കളുമായി സംസാരിച്ചതായും നടപടികള്‍ പുരോഗമിക്കുന്നതായും ജോര്‍ദാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ദെയ്ഫുല്ല അല്‍ ഫായിസ് അമ്മാനില്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!