

അബഹ: ഉംറയ്ക്ക് പോകുന്നവരുടെ ബസ് മറിഞ്ഞ് മരിച്ചവരില്‍ പതിനഞ്ചു പേരെങ്കിലും ഇന്ത്യക്കാരെന്ന് പ്രാഥമിക നിഗമനം. ഖമീസ് മുശൈത്തില്‍ നിന്ന് പുറപ്പെട്ട ബസ്സാണ് മഹായില്‍ ചുരത്തില്‍ മറിഞ്ഞത്.

അസീറിന് വടക്കുഭാഗത്ത് ശആര്‍ ചുരത്തിലാണ് അപകടമുണ്ടായത്. പ്രാദേശിക സമയം വൈകിട്ട് നാല് മണിക്കാണ് നിയന്ത്രണം വിട്ട ബസ്സ് പാലത്തിലിടിച്ച് മറിഞ്ഞ് കത്തിയത്.

അപകടത്തില്‍ പരിക്കേറ്റ 18 പേരെ അബഹ അസീര്‍ ആശുപത്രി, ജര്‍മന്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 16 പേരുടെ നില ഗുരുതരമാണ്.
ഇന്ത്യക്കാര്‍ക്കു പുറമേ ബംഗ്ലാദേശ്, പാകിസ്താന്‍ സ്വദേശികളാണ് ബസ്സിലുണ്ടായിരുന്നത്.

