
ദോഹ: ഖത്തറിന്റെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ടെത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ വിജയകരമായി തടഞ്ഞ് നിഷ്‌ക്രിയമാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഭീഷണി കണ്ടെത്തിയ ഉടന്‍ തന്നെ മുന്‍കൂട്ടി അംഗീകരിച്ച പ്രവര്‍ത്തന പദ്ധതികള്‍ പ്രകാരം ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവെന്നും മിസൈലുകള്‍ ഖത്തര്‍ ഭൂപ്രദേശത്ത് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ അവ തടഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തിന്റെ സാര്‍വഭൗമത്വവും ഭൗമപരിധികളുടെ അഖണ്ഡതയും സംരക്ഷിക്കാന്‍ ഖത്തര്‍ സായുധ സേനയ്ക്ക് സമ്പൂര്‍ണ്ണ ശേഷിയും ആവശ്യമായ വിഭവങ്ങളും ഉണ്ടെന്നും ഏതെങ്കിലും ബാഹ്യ ഭീഷണിക്കെതിരെ ശക്തമായ മറുപടി നല്‍കാന്‍ സേന സന്നദ്ധമാണെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.
പൗരന്മാരും താമസക്കാരും സന്ദര്‍ശകരും ശാന്തരായി തുടരുകയും ബന്ധപ്പെട്ട സുരക്ഷാ അധികാരികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കി ഔദ്യോഗിക സ്രോതസുകള്‍ പുറത്തുവിടുന്ന വിവരങ്ങള്‍ മാത്രം വിശ്വസിക്കുകയും ചെയ്യണമെന്ന് മന്ത്രാലയം അഭ്യര്‍ഥിച്ചു.

