ഖത്തര്‍- ഉസ്ബെക്കിസ്ഥാന്‍ സംയുക്ത സമിതിയുടെ മൂന്നാമത് യോഗം ചേര്‍ന്നു

Web Desk
1 Min Read

ദോഹ: സാമ്പത്തിക, വ്യാപാര, സാങ്കേതിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഖത്തര്‍- ഉസ്ബെക്കിസ്ഥാന്‍ സംയുക്ത സമിതിയുടെ മൂന്നാമത് യോഗം ചേര്‍ന്നു. 2026ലെ ഒന്‍പതാമത് ലോക നിക്ഷേപ ഫോറത്തിന്റെ ഭാഗമായി നടന്ന യോഗത്തില്‍ ഖത്തര്‍ വാണിജ്യ- വ്യവസായ മന്ത്രാലയത്തിലെ വിദേശ വ്യാപാരകാര്യ സഹമന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സയ്യിദും ഉസ്ബെക്കിസ്ഥാന്‍ നിക്ഷേപ, വ്യവസായ, വ്യാപാര മന്ത്രി ലാസിസ് കുദ്രത്തോവും സഹാധ്യക്ഷത വഹിച്ചു.

city exchange

2025ല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തില്‍ 30 ശതമാനത്തിലേറെ വളര്‍ച്ച രേഖപ്പെടുത്തിയതായി ഖത്തര്‍ വാണിജ്യ- വ്യവസായ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ഖത്തറിലേക്കുള്ള ഉസ്ബെക്കിസ്ഥാന്റെ കയറ്റുമതിയില്‍ 36 ശതമാനത്തിലേറെ വര്‍ധനയുണ്ടായതായും പ്രസ്താവന വ്യക്തമാക്കി.

സാമ്പത്തിക സഹകരണം വിപുലീകരിക്കുക, മുന്‍ഗണനാ മേഖലകളില്‍ പരസ്പര നിക്ഷേപം പ്രോത്സാഹിപ്പിക്കുക, സംയുക്ത പദ്ധതികളില്‍ സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുക, ധാരണയായ പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള ഏകോപനം ശക്തിപ്പെടുത്തുക തുടങ്ങിയ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.

സാമ്പത്തിക, നിക്ഷേപ പങ്കാളിത്തം കൂടുതല്‍ വിപുലീകരിക്കുന്നതിനും സുസ്ഥിര വികസനത്തിന് പിന്തുണ നല്‍കുന്നതിനുമുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധതയാണ് യോഗം പ്രതിഫലിപ്പിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!