
മോസ്‌കോ: ഗ്യാസ് കയറ്റുമതി രാജ്യങ്ങളുടെ ഫോറത്തിന്റെ (ജി ഇ സി എഫ്) എട്ടാമത് രാഷ്ട്രത്തലവന്മാരുടെയും ഗവണ്‍മെന്റ് മേധാവികളുടെയും ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെത്തി.

മോസ്‌കോയിലെ വ്‌നുക്കോവോ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അമീറിനെ റഷ്യന്‍ ഫെഡറേഷന്‍ ഒന്നാം ഉപപ്രധാനമന്ത്രി ഡെനിസ് മാന്തുറോവും റഷ്യയിലെ ഖത്തര്‍ അംബാസഡര്‍ ശൈഖ് അഹമ്മദ് ബിന്‍ നാസര്‍ ബിന്‍ ജാസിം അല്‍താനിയും ചേര്‍ന്ന് സ്വീകരിച്ചു.

ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയും ഔദ്യോഗിക പ്രതിനിധി സംഘവും അമീറിനെ അനുഗമിക്കുന്നുണ്ട്.
