Connect with us

Featured

ഉംറ തീര്‍ഥാടനത്തിന് പുറപ്പെട്ട മലയാളി കുടുംബം അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു

Published

on


റിയാദ്: ഒമാനില്‍നിന്ന് ഉംറ തീര്‍ഥാടനത്തിന് പുറപ്പെട്ട മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം സൗദി അതിര്‍ത്തിയില്‍ അപകടത്തില്‍പ്പെട്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് മരണം. രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ഒമാന്‍ നാഷനല്‍ സെക്രട്ടറിമാരായ കോഴിക്കോട് കാപ്പാട് സ്വദേശി ശിഹാബ് കാപ്പാട്, കണ്ണൂര്‍ മമ്പറം സ്വദേശി മിസ്അബ് കൂത്തുപറമ്പ് എന്നിവരും കുടുംബാംഗങ്ങളുമാണ് ഒമാന്‍- സൗദി അതിര്‍ത്തിയായ ബത്ഹയില്‍ അപകടത്തില്‍ പെട്ടത്.

ശിഹാബിന്റെ ഭാര്യ സഹ്ല (30), മകള്‍ ആലിയ (7), മിസ്അബിന്റെ മകന്‍ ദഖ്വാന്‍ (6) എന്നിവരാണ് മരിച്ചത്. കുട്ടികള്‍ അപകടസ്ഥലത്തും സഹ്ല ആശുപത്രിയിലുമാണ് മരിച്ചത്. മിസ്അബിന്റെ ഭാര്യ ഹഫീനയും മറ്റു മക്കളും സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഹുഫൂഫ് കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലാണ്. മിസ്അബും ശിഹാബും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

വെള്ളിയാഴ്ച വൈകിട്ട് നോമ്പ് തുറന്നശേഷം മസ്‌ക്കറ്റില്‍നിന്ന് പുറപ്പെട്ട കുടുംബങ്ങള്‍ വഴിമധ്യേ ഇബ്രി എന്ന സ്ഥലത്ത് വിശ്രമിച്ചിരുന്നു. ശനിയാഴ്ച വൈകിട്ട് നോമ്പ് തുറന്നശേഷം സൗദിയിലേക്ക് യാത്ര തുടര്‍ന്നു. ബത്ഹ അതിര്‍ത്തിയിലെത്തിയ ഞായറാഴ്ച രാവിലെ 8.30ഓടെയാണ് അപകടം സംഭവിച്ചത്.


error: Content is protected !!