യു എ ഇ- ഇന്ത്യ വ്യാപാരക്കരാര്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായി

Web Desk
1 Min Read

അബൂദാബി: യു എ ഇയും ഇന്ത്യയും തമ്മിലുള്ള വ്യാപാരക്കരാറിന്റെ ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട സാമ്പത്തിക ഉടമ്പടിയുടെ ചര്‍ച്ചകളാണ് പൂര്‍ത്തിയായത്.

city exchange

തുര്‍ക്കിയുമായി സമാനമായ കരാര്‍ ഒപ്പുവെച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുമായുള്ള ബന്ധത്തെ കുറിച്ച് പ്രഖ്യാപിച്ചത്. ആഗോള ഹബ്ബെന്ന രീതിയില്‍ കൂടുതല്‍ വ്യാപാര- വ്യവസായ ബന്ധങ്ങള്‍ യു എ ഇയും കോവിഡ് വ്യാപനത്തിന് ശേഷം സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ ഇന്ത്യയും ആഗ്രഹിക്കുന്നുണ്ട്.

2021 സെപ്തംബറില്‍ ആരംഭിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായതോടെ കരാര്‍ ഒപ്പുവെച്ചാല്‍ യു എ ഇ- ഇന്ത്യ സാമ്പത്തിക വാണിജ്യ ഇടപെടലുകള്‍ അടുത്ത ഘട്ടത്തിലേക്കെത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. യു എ ഇയുമായുള്ള ഇന്ത്യയുടെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ മറ്റ് ഗള്‍ഫ് അറബ് രാജ്യങ്ങളുമായി വ്യാപാര കരാറുകള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള ഉത്തേജനമായിട്ടാണ് കാണുന്നത്. തങ്ങളുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയായ യു എ ഇ വഴി ആഫ്രിക്കയിലേക്കുള്ള കവാടമാണ് ഇന്ത്യ കരാറിനെ കാണുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!