

ദോഹ: നവംബര് 2, 3 തിയ്യതികളില് നടക്കുന്ന എട്ടാം ഖത്തര് മലയാളി സമ്മേളനത്തിന് എല്ലാവിധ പിന്തുണയും അറിയിക്കുന്നതായി ദോഹയിലെ വിവിധ സംഘടനാ നേതാക്കള് പ്രഖ്യാപിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ചേര്ന്ന സംഘടനാ നേതൃ സംഗമത്തിന്റെതാണ് തീരുമാനം. ഖത്തറിലെ പ്രധാന മലയാളി സംഘടനാ നേതാക്കളെല്ലാം യോഗത്തില് സംബന്ധിച്ചു.

ജൂട്ടാസ് പോള് അധ്യക്ഷനായ യോഗം സ്വാഗതസംഘം ചെയര്മാന് ഷറഫ് പി ഹമീദ് ഉദ്ഘാടനം ചെയ്തു. സൗഹൃദത്തിന്റെ റോള് മോഡല് ആയി മാറാന് പ്രവാസികളായ നമുക്ക് കഴിയേണ്ടതുണ്ടെന്ന് യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് ഷറഫ് പി ഹമീദ് പറഞ്ഞു.

ജനറല് കണ്വീനര് ഷമീര് വലിയവീട്ടില് സമ്മേളനത്തിന്റെ ഒരുക്കങ്ങള് വിശദീകരിച്ചു. കണ്വീനര് മശ്ഹൂദ് തിരുത്തിയാട് മുന്കാല സമ്മേളനങ്ങളുടെ ഹൃസ്വ വിവരണം നടത്തി.

അഡൈ്വസറി ബോര്ഡ് ചെയര്മാന് എബ്രഹാം ജോസഫ്, അഡ്വ. ജാഫര് ഖാന്, ആര്ട്സ് ആന്റ് ലിറ്റററി കണ്വീനര് മൊയ്തീന് ഷാ, സ്പോര്ട്സ് വിംഗ് ചെയര്മാന് ആഷിക് അഹമദ്, പബ്ലിസിറ്റി ചെയര്മാന് സിയാദ് കോട്ടയം, തൗഹീദാ റഷീദ് എന്നിവര് സംസാരിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി എസ് എം ഹുസൈന്, മുസ്തഫ എലത്തൂര് (കെ എം സി സി), സമീര് ഏറാമല, ബഷീര് (ഇന്കാസ്), അഹ്മദ് കുട്ടി, പ്രതിഭ രതീഷ് (സംസ്കൃതി), അജി കുര്യാക്കോസ്, മന്സൂര് മൊയ്ദീന് (കെ ബി എഫ്), ഫൈസല് സലഫി (ക്യൂ കെ ഐ സി), സലീം പൂക്കാട്, ലിജി അബ്ദുല്ല (ക്യൂ എം ഐ), ജിറ്റോ ജെയിംസ് (സീറോ മലബാര് കള്ച്ചറല് അസോസിയേഷന്), സമീല് അബ്ദുല് വാഹിദ് (ചാലിയാര് ദോഹ), നാസര് ടി പി (ഫോക്കസ്), ജാസ്മിന് നസീര് (എം ജി എം), ബിന്ദു ലിന്സണ്, സാബിദ്, അഷ്ന (യുനീക്), ഹന്സ് ജെയ്സണ്, കെന്സണ് തോമസ് (ഫിന്ക്), സൗമ്യ പ്രദീപ് (ഡോം), അബ്ദുല് ഗഫൂര് (തൃശൂര് ജില്ലാ സൗഹൃദ വേദി), ശംസുദ്ധീന് (ഒ ഐ സി സി), അഷ്റഫ് മടിയാരി (ഓതേഴ്സ് ഫോറം), പിന്റോ (കെ സി എ), അനില് കുമാര്, വിനോദ് (കുവാഖ്), മുബാറക് അബ്ദുല് അഹദ് (ക്യൂമാസ്), ഷംനാദ് ശംസുദ്ധീന് (ഫ്രണ്ട്സ് ഓഫ് പത്തനംതിട്ട), ഹുസൈന് പുതുവന (ആരോമ), സുനില് മുല്ലശ്ശേരി (വേള്ഡ് മലയാളി ഫെഡറേഷന്), നിജന (സിജി), രജിത് കുമാര് (പാലക്കാടന് നാട്ടരങ്ങ്), ഷംല (ക്യൂടീം), മഞ്ജുഷ (ഇന്ത്യന് ലോയേഴ്സ്), റൈഹാന (വിമന് ഇന്ത്യ), ഷബ്ന, തസ്ലീന (എം എം ക്യൂ), അപര്ണ (എഫ് സി സി), ഷഹാന ഇല്യാസ് (മലബാര് അടുക്കള), ഷഹനാസ് അബ്ദുസ്സലാം (പി എം എച്ച്), നസീഹ മജീദ്, അംബര (നാട്), ബിനി (ക്വിക്), സായ് പ്രസാദ് (ഫണ്ഡേ ക്ലബ്), നിമിഷ (ക്യൂ മലയാളം), ഷാനവാസ്, ജാഫര് തയ്യില്, പി കെ പവിത്രന്, സുബൈര് വെള്ളിയോട്, ഫാസില മഷ്ഹൂദ്, റംല സമദ്, ഡോ. ഷഫീഖ് താപ്പി തുടങ്ങിയവര് സംസാരിച്ചു.
സമ്മേളനത്തിന്റെ വിജയത്തിന് മുഴുവന് സംഘടനാ പ്രതിനിധികളും സമ്പൂര്ണ്ണ പിന്തുണയും സഹായ സഹകരണവും വാഗ്ദാനം ചെയ്തു. ‘കാത്തുവെക്കാം സൗഹൃദ തീരം’ എന്ന ആശയവുമായി ബന്ധപ്പെട്ട പ്രമേയം ഉണ്ണികൃഷ്ണന് നായര് അവതരിപ്പിച്ചു.
ഏറെ ചര്ച്ചകള്ക്കും ആലോചനകള്ക്കും വിശകലനങ്ങള്ക്കും ശേഷമാണ് വളരെ ആനുകാലിക പ്രസക്തവും ഇന്നത്തെ കാലം തേടുന്നതുമായ ‘കാത്തുവെക്കാം സൗഹൃദ തീരം’ എന്ന പ്രമേയം തിരഞ്ഞടുത്തതെന്ന് സമാപന ഭാഷണം നിര്വഹിച്ച വൈസ് ചെയര്മാന് കെ എന് സുലൈമാന് മദനി പറഞ്ഞു. യോഗത്തില് മുജീബ് റഹ്മാന് മദനി സ്വാഗതവും അബ്ദുറഷിദ് തിരൂര് നന്ദിയുംപറഞ്ഞു.

