ലെബനന്‍ പ്രധാനമന്ത്രിയുമായി ഖത്തര്‍ പ്രധാനമന്ത്രി ചര്‍ച്ച നടത്തി

Web Desk
1 Min Read

ദോഹ: ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി ലെബനന്‍ പ്രധാനമന്ത്രി ഡോ. നവാഫ് സലാമുമായി ഫോണില്‍ സംസാരിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും സഹകരണം വിപുലീകരിക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍, മേഖലയിലെ പുതിയ സംഭവവികാസങ്ങള്‍ എന്നിവ ഇരുവരും ചര്‍ച്ച ചെയ്തു. സംഘര്‍ഷം കുറയ്ക്കുന്നതിനും മേഖലയില്‍ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുമായി നടക്കുന്ന നയതന്ത്ര നീക്കങ്ങളും സംയുക്ത ഏകോപനവും ചര്‍ച്ചയില്‍ പ്രധാന വിഷയമായി.

city exchange

കടല്‍ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുന്ന പരിഹാരം കണ്ടെത്തുന്നതിനും മേഖലയില്‍ ദീര്‍ഘകാല സമാധാനം ഉറപ്പാക്കുന്ന സമഗ്രമായ കരാറിലേക്ക് വഴിതെളിക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ നയതന്ത്ര ശ്രമങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും ഖത്തറിന്റെ പിന്തുണയുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ലെബനന്റെ സ്ഥിരതയും ഭൗമിക അഖണ്ഡതയും സംരക്ഷിക്കുന്നതിനുള്ള ഖത്തറിന്റെ ഉറച്ച നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. ലെബനന്‍ ജനതയ്ക്ക് ഖത്തര്‍ തുടര്‍ന്നും പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!