അല്‍ഉല പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായി യു എ ഇ ഖത്തര്‍ ചര്‍ച്ച

Web Desk
1 Min Read

അബുദാബി: അല്‍ഉല പ്രഖ്യാപനത്തിന്റെ തുടര്‍ നടപടികളുടെ ഭാഗമായി യു എ ഇയും ഖത്തറും ചര്‍ച്ചകള്‍ തുടരുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

city exchange

യു എ ഇ, സൗദി അറേബ്യ, ബഹറൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ 2017 ജൂണില്‍ വിച്ഛേദിച്ചതിന് ശേഷം തര്‍ക്കം അവസാനിപ്പിച്ചത് അല്‍ഉല പ്രഖ്യാപനത്തോടെയായിരുന്നു.

യു എ ഇയുടേയും ഖത്തറിന്റേയും പ്രതിനിധികള്‍ ദോഹയിലാണ് കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ പ്രതിനിധികളുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. 2021 ജനുവരിയില്‍ യു എ ഇയും ഖത്തറും നയതന്ത്രബന്ധം പുനഃസ്ഥാപിച്ചതിന് ശേഷം ഇരുപക്ഷവും നടത്തുന്ന മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്.

- Advertisement -
Ad image

അല്‍ഉല പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള സംയുക്ത സംവിധാനങ്ങളും നടപടിക്രമങ്ങളും ചര്‍ച്ച ചെയ്തതായും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ട പ്രാധാന്യം ചര്‍ച്ച ചെയ്തതായും എമിറേറ്റ്‌സിന്റെ ഔദ്യൗഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.

Share This Article
Leave a Comment
error: Content is protected !!