ഗാസയിലെ ഇസ്രായേല്‍ അക്രമം; കൂടിയാലോചന യോഗത്തില്‍ ഖത്തര്‍ പ്രധാനമന്ത്രി പങ്കെടുത്തു

Web Desk
1 Min Read

റിയാദ്: ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന അക്രമവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള കൂടിയാലോചനാ യോഗത്തില്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി പങ്കെടുത്തു.

city exchange

ജോര്‍ദാന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഡോ. അയ്മാന്‍ അല്‍ സഫാദി, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഈജിപ്ത് വിദേശകാര്യ മന്ത്രി സമേഹ് ഷൗക്രി, ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടറി ജനറലും സിവില്‍ അഫയേഴ്‌സ് മന്ത്രിയുമായ ഹുസൈന്‍ അല്‍ ശൈഖ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെയും അടിയന്തരവും സമ്പൂര്‍ണവുമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കേണ്ടതിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ക്കനുസൃതമായി സിവിലിയന്‍മാരുടെ സംരക്ഷണം ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകത മന്ത്രിമാര്‍ യോഗത്തില്‍ ഊന്നിപ്പറഞ്ഞു.

ഗാസയിലേക്കുള്ള മാനുഷിക സഹായത്തിന്റെ പ്രവേശനത്തെ തടസ്സപ്പെടുത്തുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കാനും അവര്‍ ആഹ്വാനം ചെയ്തു. നിയര്‍ ഈസ്റ്റിലെ ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു എന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സിക്ക് പിന്തുണ അറിയിച്ചും ഫലസ്തീന്‍ അഭയാര്‍ഥികളോടുള്ള മാനുഷിക കടമകള്‍ നിറവേറ്റാനും അഭ്യര്‍ഥിച്ചു.

- Advertisement -
Ad image

അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്കനുസൃതമായി കിഴക്കന്‍ ജറുസലേം തലസ്ഥാനമായി 1967 ജൂണ്‍ 4ന്റെ മാതൃകയില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചുകൊണ്ട് ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കാന്‍ കൈക്കൊള്ളേണ്ടതിന്റെ പ്രാധാന്യം അവര്‍ ഊന്നിപ്പറഞ്ഞു. ഗാസ മുനമ്പ് അധിനിവേശ ഫലസ്തീന്‍ പ്രദേശത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് അവര്‍ സ്ഥിരീകരിക്കുകയും എല്ലാ നിര്‍ബന്ധിത സ്ഥാനചലന പ്രവര്‍ത്തനങ്ങളും നിരസിക്കുകയും ചെയ്തു.

Share This Article
Leave a Comment
error: Content is protected !!