ദോഹ- മുംബൈ റൂട്ടില്‍ ആകാശ എയര്‍ സര്‍വീസ് ആരംഭിച്ചു

Web Desk
1 Min Read

ദോഹ: മുംബൈയില്‍ നിന്ന് ദോഹയിലേക്ക് ആകാശ എയര്‍ പറന്നിറങ്ങിയപ്പോള്‍ ഹമദ് അന്താരാഷ്ട്ര വിമാനത്തില്‍ ഇറങ്ങുന്ന 47-ാമത്തെ വിദേശ വിമാനക്കമ്പനിയായി.

city exchange

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആകാശ എയറിനെ അധികൃതര്‍ സ്വാഗതം ചെയ്തു.

‘ആഴ്ചയില്‍ നാല് നോണ്‍-സ്റ്റോപ്പ് ഫ്‌ളൈറ്റുകളോടെ മുംബൈ- ദോഹ റൂട്ടിലാണ് ആകാശ എയര്‍ പറക്കുന്നത്. ഇന്ത്യന്‍ ആഭ്യന്തര വിമാനക്കമ്പനിയുടെ ആദ്യ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമാണ് ഖത്തര്‍. ആകാശ എയര്‍ ആരംഭിച്ചതിനുശേഷം 20 നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.

ബുധന്‍, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ ആഴ്ചയില്‍ നാല് നോണ്‍-സ്റ്റോപ്പ് സര്‍വീസുകളാണ് ആകാശ എയര്‍ മുബൈയില്‍ നിന്നും ദോഹയിലേക്കും തിരിച്ചും നടത്തുന്നത്. ദോഹ- മുംബൈ വിമാനം ക്യുപി 71 ഖത്തറില്‍ നിന്ന് പ്രാദേശിക സമയം രാത്രി 8:40ന് പുറപ്പെട്ട് അടുത്ത ദിവസം പുലര്‍ച്ചെ 2:45ന് ഇന്ത്യയില്‍ എത്തിച്ചേരും. മുംബൈ- ദോഹ വിമാനം ക്യു പി 70 രാവിലെ 5:45ന് പുറപ്പെട്ട് 7:40ന് ദോഹയില്‍ എത്തിച്ചേരും.

- Advertisement -
Ad image

ഇന്ത്യന്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഖത്തറിന് പുറമേ കുവൈത്ത്, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളും ആകാശ എയര്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!