

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഫ്രഞ്ച് റിപ്പബ്ലിക് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും അവ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളുമാണ് ചര്‍ച്ചയില്‍ ഉയര്‍ന്നത്. ഗാസയിലെയും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെയും സംഭവവികാസങ്ങള്‍ അമീര്‍ ചര്‍ച്ചയില്‍ എടുത്തുകാട്ടി.

പാരീസ് 2024 സമ്മര്‍ ഒളിംപിക്സിന്റെ സംഘാടകത്വം സുരക്ഷിതമാക്കുന്നതിന് ഖത്തറിന്റെ സംഭാവനകള്‍ക്ക് ഫ്രഞ്ച് പ്രസിഡന്റ് അമീറിനോട് നന്ദിയും അഭിനന്ദനവും അറിയിച്ചു.

ഒളിംപിക്സ് പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ വിജയത്തിന് അമീര്‍ ആശംസകള്‍ അറിയിച്ചു.
