ഖത്തര്‍ ദേശീയ കായിക ദിനാഘോഷങ്ങളില്‍ പങ്കെടുത്ത് അമീര്‍

Web Desk
0 Min Read

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ചൊവ്വാഴ്ച രാവിലെ ദോഹ ഗോള്‍ഫ് ക്ലബ്ബില്‍ സംഘടിപ്പിച്ച ദേശീയ കായിക ദിനാഘോഷ പരിപാടികളില്‍ പങ്കെടുത്തു.

city exchange

വിവിധ പ്രായ വിഭാഗങ്ങളിലെ കളിക്കാരും ദേശീയ ഗോള്‍ഫ് ടീമിലെ അംഗങ്ങളോടും ചേര്‍ന്ന് അമീര്‍ ഗോള്‍ഫ് കളിച്ചു. കായികാഭ്യാസത്തെ പിന്തുണയ്ക്കുന്നതിലും ശാരീരിക സജീവതയുടെ സംസ്‌കാരം വളര്‍ത്തുന്നതിലും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ആരോഗ്യകരവും സജീവവുമായ ജീവിതശൈലി സ്വീകരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിലുമുള്ള അമീറിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമായത്.

Share This Article
Leave a Comment
error: Content is protected !!