ഛാഡിലെ സൈനിക താവളത്തിനു നേരെയുണ്ടായ ആക്രമണത്തെ ഖത്തര്‍ അപലപിച്ചു

Web Desk
0 Min Read

ദോഹ: പടിഞ്ഞാറന്‍ ഛാഡിലെ സൈനിക താവളത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ മരണവും പരിക്കും സംഭവിച്ചതിനെ ഖത്തര്‍ അപലപിച്ചു.

city exchange

ലക്ഷ്യങ്ങളോ കാരണങ്ങളോ പരിഗണിക്കാതെ അക്രമം, ഭീകരത, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ നിരസിക്കുന്ന ഖത്തറിന്റെ ഉറച്ച നിലപാട് പ്രസ്താവനയില്‍ വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു.

ഇരകളുടെ കുടുംബങ്ങള്‍ക്കും ഛാഡിലെ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഖത്തര്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു.

Share This Article
Leave a Comment
error: Content is protected !!