
മക്ക: 2026ലെ ഹജ്ജ് സീസണില്‍ ആകെ 17,07,301 തീര്‍ഥാടകര്‍ പങ്കെടുത്തതായി സൗദി അറേബ്യയുടെ ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് (ജി എ എസ് ടി എ ടി) അറിയിച്ചു.

വിവിധ പ്രവേശന മാര്‍ഗങ്ങളിലൂടെ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയ ഹാജിമാരുടെ എണ്ണം 15,46,655 ആണെന്ന് അതോറിറ്റി വ്യക്തമാക്കി. അതേസമയം സൗദി പൗരന്മാരും രാജ്യത്ത് താമസിക്കുന്ന വിദേശികളും ഉള്‍പ്പെടുന്ന ആഭ്യന്തര തീര്‍ഥാടകരുടെ എണ്ണം 1,60,646 ആണ്.

ആകെ ഹാജിമാരില്‍ 8,93,396 പേര്‍ പുരുഷന്മാരും 8,13,905 പേര്‍ സ്ത്രീകളുമാണെന്നും ജി എ എസ്ടി എ ടി അറിയിച്ചു.
2026 ഹജ്ജ് സീസണുമായി ബന്ധപ്പെട്ട ഔദ്യോഗിക കണക്കുകളും സൂചികകളും തയ്യാറാക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് രേഖകളെയാണ് പ്രധാന സ്രോതസായി ഉപയോഗിച്ചതെന്ന് അതോറിറ്റി വ്യക്തമാക്കി.
കഴിഞ്ഞ ആറു വര്‍ഷമായി പിന്തുടരുന്ന ഏകീകൃത സ്റ്റാറ്റിസ്റ്റിക്കല്‍ മാതൃകയുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന കൃത്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്ന രജിസ്റ്റര്‍ അധിഷ്ഠിത ഹജ്ജ് കണക്കുകളാണ് ഇത്തവണയും പുറത്തുവിട്ടതെന്നും ജി എ എസ് ടി എ ടി കൂട്ടിച്ചേര്‍ത്തു.

