ഖത്തറിന് ഐക്യദാര്‍ഢ്യവുമായി ഐ സി ബി എഫ് രക്ത പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പ്

Web Desk
2 Min Read

ദോഹ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിനായി തുടര്‍ച്ചയായി നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യന്‍ കമ്മ്യൂണിറ്റി ബിനെവൊലന്റ് ഫോറം (ഐ സി ബി എഫ്), ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച് എം സി) സഹകരണത്തോടെ ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ രക്ത പ്ലേറ്റ്ലെറ്റു നല്‍കുന്ന ക്യാമ്പ് സംഘടിപ്പിച്ചു.

city exchange

രക്തത്തിലെ പ്ലേറ്റ്ലെറ്റ് ദാനത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും ഈ ജീവന്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ സമൂഹത്തിന്റെ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക എന്നതായിരുന്നു ക്യാമ്പയിനിന്റെ പ്രധാന ലക്ഷ്യം.

കാന്‍സര്‍ ചികിത്സയിലുള്ള രോഗികള്‍ക്കും അവയവമാറ്റം പോലുള്ള വലിയ ശസ്ത്രക്രിയക്ക് വിധേയരാകുന്നവര്‍ക്കും രക്ത സംബന്ധമായ രോഗങ്ങളാലും ഗുരുതര പരിക്കുകളാലും ബുദ്ധിമുട്ടുന്ന രോഗികള്‍ക്കും പ്ലേറ്റ്ലെറ്റുകള്‍ അനിവാര്യമാണ്. വളരെ കുറഞ്ഞ കാലാവധിയുള്ളതിനാല്‍ ആവശ്യമായ അളവില്‍ അവയുടെ ലഭ്യത ഉറപ്പാക്കാന്‍ സന്നദ്ധരായ ദാതാക്കളുടെ തുടര്‍ച്ചയായ പിന്തുണ അനിവാര്യമാണ്.

ഖത്തറിലെ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ സി ബി എഫ് കോ-ഓര്‍ഡിനേറ്റിങ് ഓഫീസറുമായ ഈശ് സിങാള്‍ ക്യാമ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഈ മഹത്തായ പ്രവര്‍ത്തനത്തിനായി മുന്നോട്ട് വന്ന ഐ സി ബി എഫ് മാനേജ്മന്റ് കമ്മിറ്റി, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, കമ്മ്യൂണിറ്റി സന്നദ്ധ പ്രവര്‍ത്തകര്‍, രക്ത പ്ലേറ്റ്‌ലറ്റ് ദാനത്തിന് സന്നദ്ധരായ സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു. ഐ സി ബി എഫ് നടത്തുന്ന ഈ സംരംഭം സമയോചിതമാണെന്നും ഖത്തറെന്ന നമ്മുടെ രണ്ടാമത്തെ നാടിനോടുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisement -
Ad image

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 50-ല്‍ അധികം സന്നദ്ധ പ്രവര്‍ത്തകര്‍ രക്ത പ്ലേറ്റ്‌ലറ്റ് ദാനം നടത്തി. ക്യാമ്പില്‍ പങ്കെടുത്ത ദാതാക്കള്‍ക്ക് വിശിഷ്ടാതിഥിയും ഐ സി ബി എഫ് ഭാരവാഹികളും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

ചടങ്ങില്‍ ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതവും ഹെല്‍ത്ത് വിങ് ഇന്‍ചാര്‍ജ് മിനി സിബി നന്ദിയും പറഞ്ഞു. പരിപാടിയുടെ ഏകോപനം വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, സെക്രട്ടറി ജാഫര്‍ തയ്യില്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ മണി ഭാരതി, നീലാംബരി എസ്, അമര്‍ വീര്‍ സിംഗ്, ഖാജ നിസാമുദ്ദീന്‍, ഇര്‍ഫാന്‍ അന്‍സാരി, ശങ്കര്‍ ഗൗഡ് എന്നിവര്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ ഐ സി ബി എഫ് അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ പ്രസാദ് ഗരു, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ വി ബോബന്‍, മുന്‍ പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍, വിവിധ അപെക്‌സ് ബോഡി, അനുബന്ധ സംഘടനകളുടെ പ്രതിനിധികള്‍, പ്രമുഖ സമൂഹ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!