ഖത്തര്‍, ജോര്‍ദാന്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നിവിടങ്ങളിലെ ഇറാന്റെ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഖത്തര്‍

Web Desk
1 Min Read

ദോഹ: ഖത്തറിന്റെയും ജോര്‍ദാന്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളുടെയും ഭൂപ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളെ ഖത്തര്‍ ശക്തമായി അപലപിച്ചു. ബന്ധപ്പെട്ട രാജ്യങ്ങളുടെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കുമെതിരായ ഗുരുതരമായ ലംഘനമാണ് ഈ ആക്രമണങ്ങളെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

city exchange

ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും അയല്‍രാജ്യങ്ങളുമായുള്ള സൗഹൃദ ബന്ധത്തിന്റെ അടിസ്ഥാന തത്വങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇത്തരം ആക്രമണങ്ങള്‍ തുടരുന്നത് മേഖലയിലെ സംഘര്‍ഷാവസ്ഥ കൂടുതല്‍ രൂക്ഷമാക്കുമെന്നും മധ്യപൂര്‍വദേശത്ത് സുരക്ഷയും സ്ഥിരതയും കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ- നയതന്ത്ര ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നും ഖത്തര്‍ മുന്നറിയിപ്പ് നല്‍കി.

ആക്രമണങ്ങള്‍ക്കും അതിന്റെ എല്ലാ പ്രത്യാഘാതങ്ങള്‍ക്കും അന്താരാഷ്ട്ര നിയമപ്രകാരം ഇറാനാണ് പൂര്‍ണ ഉത്തരവാദിയെന്നും ഖത്തര്‍ വ്യക്തമാക്കി.

- Advertisement -
Ad image

അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭ ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ 51-ന്റെയും അടിസ്ഥാനത്തില്‍ ആവശ്യമായ മറുപടി നടപടികള്‍ സ്വീകരിക്കാനുള്ള പൂര്‍ണ അവകാശം ഖത്തറിനുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ പരമാധികാരം, ദേശീയ സുരക്ഷ, ഭൂപ്രദേശിക അഖണ്ഡത, പൗരന്മാരുടെ സുരക്ഷ എന്നിവ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

ജോര്‍ദാന്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളുമായുള്ള ഐക്യദാര്‍ഢ്യവും ഖത്തര്‍ ആവര്‍ത്തിച്ചു. സ്വന്തം പരമാധികാരവും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിനായി അവര്‍ നിയമാനുസൃതമായി സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും ഖത്തര്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

മേഖലയിലെ സമാധാനവും സ്ഥിരതയും തകര്‍ക്കുന്ന എല്ലാ സൈനിക നടപടികളും ആക്രമണങ്ങളും ഉടന്‍ പൂര്‍ണമായും അവസാനിപ്പിക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കുന്ന നടപടികള്‍ ഒഴിവാക്കി, നയതന്ത്ര ചര്‍ച്ചകളിലൂടെ ഉണ്ടായ ധാരണകള്‍ പാലിച്ചുകൊണ്ട് എല്ലാ കക്ഷികളും വീണ്ടും സംഭാഷണത്തിന്റെയും ചര്‍ച്ചകളുടെയും പാതയിലേക്ക് മടങ്ങിവരണമെന്നും ഖത്തര്‍ ആഹ്വാനം ചെയ്തു.

Share This Article
Leave a Comment
error: Content is protected !!