അല്‍ജീരിയയിലെ ബസ് അപകടം: അമീര്‍ അനുശോചനം രേഖപ്പെടുത്തി

Web Desk
1 Min Read

ദോഹ: അല്‍ജീരിയയില്‍ ബസ് അപകടത്തില്‍ ഉണ്ടായ മരണങ്ങളില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി അള്‍ജീരിയന്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് റിപ്പബ്ലിക് പ്രസിഡന്റ് അബ്ദെല്‍മജീദ് ടെബ്ബൂണിന് അനുശോചന സന്ദേശം അയച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

city exchange

ഉപഅമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ താനിയും ബസ് അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അനുശോചനം അറിയിച്ച് പ്രസിഡന്റ് അബ്ദെല്‍മജീദ് ടെബ്ബൂണിന് സന്ദേശം അയച്ചു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനിയും ബസ് അപകടത്തില്‍ മരിച്ചവരുടെ പേരില്‍ അള്‍ജീരിയന്‍ പ്രധാനമന്ത്രി സിഫി ഘ്രീബിന് അനുശോചന സന്ദേശം അയച്ചു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന ആശംസയും അദ്ദേഹം അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!