സൗദി അറേബ്യയ്‌ക്കെതിരെയുള്ള ഹൂത്തി പ്രസ്താവനയില്‍ ഖത്തര്‍ അപലപിച്ചു

Web Desk
1 Min Read

ദോഹ: യെമന്‍ ജനതയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുകയും സമുദ്രമാര്‍ഗ ഉപരോധം നടപ്പാക്കുകയും ചെയ്തുവെന്നാരോപിച്ച് സൗദി അറേബ്യക്കെതിരെ ഹൂത്തി സൈനിക വക്താവ് നടത്തിയ പ്രസ്താവന ഖത്തര്‍ ശക്തമായി അപലപിക്കുകയും തള്ളിക്കളയുകയും ചെയ്തു.

city exchange

ചൊവ്വാഴ്ച ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍, യെമനെ സംബന്ധിച്ച ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സിലിന്റെ 2216-ാം പ്രമേയവും ചെങ്കടലിലെ നാവിഗേഷന്‍ സ്വാതന്ത്ര്യവും കപ്പല്‍ ഗതാഗത അവകാശങ്ങളും സംബന്ധിച്ച 2722-ാം പ്രമേയവും ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട യു എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങള്‍ നടപ്പാക്കുന്നതിലൂടെ അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിക്കണമെന്ന് ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള നാവിഗേഷന്‍ സ്വാതന്ത്ര്യം അന്താരാഷ്ട്ര നിയമത്തിന്റെയും 1982-ലെ ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമ കണ്‍വെന്‍ഷന്റെയും അടിസ്ഥാന തത്വമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

സൗഹൃദ രാഷ്ട്രമായ സൗദി അറേബ്യയുമായുള്ള ഖത്തറിന്റെ പൂര്‍ണ ഐക്യദാര്‍ഢ്യം മന്ത്രാലയം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി സൗദി സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും ഖത്തര്‍ പിന്തുണ നല്‍കുന്നതായും പ്രസ്താവനയില്‍ വ്യക്തമാക്കി.

- Advertisement -
Ad image

സൗദി അറേബ്യയുടെ സുരക്ഷ ഖത്തറിന്റെയും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) അംഗരാജ്യങ്ങളുടെയും സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!