സൗദി എണ്ണക്കപ്പലിന് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു

Web Desk
1 Min Read

ദോഹ: ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന സൗദി എണ്ണക്കപ്പല്‍ ‘സിദ്ര്‍’ ന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. ആക്രമണത്തില്‍ കപ്പല്‍ ജീവനക്കാര്‍ കൊല്ലപ്പെട്ടതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

city exchange

അന്താരാഷ്ട്ര നിയമങ്ങളുടെയും സമുദ്രഗതാഗത സ്വാതന്ത്ര്യത്തിന്റെയും നഗ്നമായ ലംഘനമാണ് സംഭവമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതി പ്രമേയം 2817-ന്റെ ഗുരുതരമായ ലംഘനം കൂടിയാണിതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഹോര്‍മുസ് കടലിടുക്കിനെ സമ്മര്‍ദം ചെലുത്തുന്നതിനുള്ള ഉപാധിയായി ഉപയോഗിക്കുന്നതിനെ ഖത്തര്‍ ശക്തമായി എതിര്‍ക്കുന്നതായി പ്രസ്താവനയില്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കടലിടുക്ക് യാതൊരു ഉപാധികളുമില്ലാതെ തുറന്നുകൊടുക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. സുപ്രധാനമായ ഈ സമുദ്രപാതയിലൂടെയുള്ള സ്വതന്ത്ര നാവിഗേഷന്‍ അംഗീകരിക്കപ്പെട്ടതും വിട്ടുവീഴ്ച ചെയ്യാനാകാത്തതുമായ തത്വമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

- Advertisement -
Ad image

ഹോര്‍മുസ് കടലിടുക്ക് തുടര്‍ച്ചയായി അടച്ചിടുന്നത് മേഖലയിലെ രാജ്യങ്ങളുടെ സുപ്രധാന താല്‍പര്യങ്ങള്‍ക്കും ആഗോള സമ്പദ്വ്യവസ്ഥയ്ക്കും ഗുരുതരമായ ഭീഷണിയുയര്‍ത്തുന്നതായും ഖത്തര്‍ മുന്നറിയിപ്പ് നല്‍കി.

സഹോദരരാജ്യങ്ങളുടെ സ്വത്തുക്കള്‍ക്ക് നേരെയുള്ള ഇറാന്റെ ന്യായീകരണമില്ലാത്ത ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു. സൗദി അറേബ്യയോടുള്ള പൂര്‍ണ ഐക്യദാര്‍ഢ്യം ആവര്‍ത്തിച്ച ഖത്തര്‍, സ്വന്തം സ്വത്തുക്കളുടെ സംരക്ഷണത്തിനായി സൗദി അറേബ്യ സ്വീകരിക്കുന്ന ഏത് നടപടിക്കും പിന്തുണ നല്‍കുമെന്നും വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!